കൊച്ചി: പാലാരിവട്ടത്ത് കുരുമുളക് സ്പ്രേ തളിച്ച് പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതിയെ പിടികൂടി. പാലാരിവട്ടം മണപ്പുറക്കൽ അഗസ്റ്റിന്‍റെ മകൻ മിൽകി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് പതിവ് പരിശോധനയ്ക്കിടെ മിൽകി സദേഖിന്റെ കാറിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു. പിന്നീട് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച് ആക്രമിച്ചതിന് ശേഷം ഇയാൾ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോൾ പൊലീസ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.