നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • തൊടുപുഴ ബീവറേജ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്; പ്രതി പിടിയില്‍

    തൊടുപുഴ ബീവറേജ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്; മൂന്ന് ജീവനക്കാര്‍ക്ക് പരുക്ക്; പ്രതി പിടിയില്‍

    ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തൊടുപുഴ പൊലീസ് സ്റ്റേഷന് സമീപത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ കത്തിക്കുത്ത്. മദ്യം വാങ്ങാനെത്തിയ മധ്യവയസ്‌കന്റെ അക്രമത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പരുക്കേറ്റു. പ്രതി മുട്ടം മലങ്കര സ്വദേശി ജോസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

      ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയ മുട്ടം മലങ്കര സ്വദേശി ജോസാണ് ജീവനക്കാരെ കുത്തി പരിക്കേല്‍പ്പിച്ചത്. പരുക്കേറ്റ എം.എം. ജോര്‍ജ് കുട്ടി , സെക്യൂരിറ്റി ജീവനക്കാരായ ആര്‍. ബാബു, കെ.ഇ കരിം എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് പേര്‍ക്ക് വയറിലാണ് കുത്തേറ്റത്.

      മദ്യം വാങ്ങാനെത്തിയ ജോസിന് പേപ്പറില്‍ മദ്യം പൊതിഞ്ഞു നല്‍കാത്തതിനെ ചൊല്ലി ഇയാള്‍ അസഭ്യം പറയുകയും കയര്‍ക്കുകയും ചെയ്തു. ഇയാളെ ഔട്ട്‌ലറ്റില്‍ നിന്ന് ഇറക്കി വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രക്രോപിതനാവുകയും കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ജീവനക്കാരെ കുത്തുകയുമായിരുന്നു.

      ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍  ഏല്‍പ്പിച്ചു. പരുക്കേറ്റവരില്‍ ജോര്‍ജ് കുട്ടി, ബാബു എന്നിവരുടെ പരുക്ക് ഗുരുതരമാണ് . പ്രതി ജോസ് നേരത്തെയും തല്ല് കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായിട്ടുണ്ട്.

      കുടുംബവഴക്ക്; ഇടുക്കിയില്‍ ആറു വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവില്‍

      ഇടുക്കി ആനച്ചാലില്‍ കുടുംബവഴക്കില്‍ ആറു വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. റിയാസ് മന്‍സിലില്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുട്ടിയുടെ സഹോദരനും മതാവിനും മുത്തശ്ശിയ്ക്കും മര്‍ദനമേറ്റു. മാതാവ് സഫിയ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് ഗുരുതരാവസ്ഥയിലാണ്. സഫിയയുടെ സഹോദരിയുടെ ഷാജഹാനാണ് അക്രമം നടത്തിയത്.

      ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഷാജഹാന്റെ ഭാര്യ ഇയാളുമായി അകന്നു കഴിയുകയായിരുന്നു. തന്നേയും ഭാര്യയേയും അകറ്റിയതിന് പിന്നില്‍ ഭാര്യമാതാവും സഹോദരിയുമാണെന്ന ചിന്തയിലാണ് ഭാര്യവീട്ടുകാരെ കൂട്ടക്കൊല ചെയ്യാന്‍ ഷാജഹാന്‍ ഒരുങ്ങിയതെന്നാണ് സൂചന.

      ഇരുകുടുംബങ്ങളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലയ്ക്കടിച്ചു.

      കൊലപാതകത്തിന് ശേഷം പ്രതി ഒളിവിലാണ്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ സഫിയയും മാതാവും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
      Published by:Jayesh Krishnan
      First published:
      )}