Sexual Assault | ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
Sexual Assault | ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഏപ്രില്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു
(പ്രതീകാത്മക ചിത്രം)
Last Updated :
Share this:
മലപ്പുറം: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ പ്രതിയെ പൊലീസ് പിടികൂടി. നിലമ്ബൂര്‍ എന്‍.എസ് സ്കൂളിന് സമീപം താമസിക്കുന്ന മൈസൂര്‍ സ്വദേശിയായ എം.എസ്. മഞ്ജുവാണ് (38) അറസ്റ്റിലായത്. നിലമ്ബൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏപ്രില്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നതെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. യുവതിയുടെ വീട്ടിലെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. നിലമ്ബൂരിലെ ഭാര്യവീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് പ്രതി ഗർഭിണിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവശേഷൺ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. പ്രതിയുമായി പൊലീസ് യുവതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി 25 ലക്ഷം തട്ടാന്‍ ശ്രമം; യുവതിയും കാമുകനും അറസ്റ്റില്‍
പിതൃസഹോദരിയുടെ വിവാഹേതര ബന്ധം ഒളിക്യാമറയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അവരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവതിയും പ്രതിശ്രുത വരനും അറസ്റ്റിലായി. ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കെ ഉഷ (25), പ്രതിശ്രുത വരനും വ്യവസായിയുമായ സുരേഷ് ബാബു (28) എന്നിവരെയാണ് ബംഗളൂരു പൊലിസ് അറസ്റ്റ് ചെയ്തത്. ഇരയായ യുവതി ജൂലൈ 16നാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. തനിക്ക് കാമുകനുമായി കുറഞ്ഞത് 10 വര്‍ഷമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്നും തങ്ങള്‍ ഹോട്ടല്‍ മുറികളില്‍ സംഗമിക്കാറുണ്ടെന്നും ജൂണില്‍ ബെംഗളൂരു ക്രോസിനടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങള്‍ കണ്ടുമുട്ടിയിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
അടുത്തിടെ തന്റെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പ് തന്റെ മൊബൈലില്‍ ലഭിക്കുകയും 25 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ തന്റെ ബന്ധുക്കള്‍ക്കും ഭര്‍ത്താവിനും ഇതു അയച്ചു നല്‍കുമെന്നുമുള്ള സന്ദേശം ലഭിച്ചെന്നാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. വീഡിയോ അവളുടെ അനന്തരവള്‍ ഉഷയുടെ മൊബൈല്‍ ഫോണിലും എത്തിയിരുന്നു. ഭാവിയിലെ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പണം നല്‍കുന്നതാണ് നല്ലതെന്ന് ഉഷ അവരെ ഉപദേശിക്കുകയും ചെയ്തു. ഉഷയുടെ പങ്കില്‍ ഇരയ്ക്ക് സംശയം തോന്നിയിരുന്നില്ല. എന്നാല്‍, പണം സംഘടിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.