പൊലീസുകാരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി: രണ്ടാനച്ഛന്റെ പീഡനത്തിനിരയായി 13കാരി

മാജിയെ കൂടാതെ ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ് രണ്ടുപേരും നാലു മാസക്കാലം കുട്ടിയെ നിരന്തരമായി ബലാത്സംഗം ചെയ്തിരുന്നെന്ന് ജെനയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

News18 Malayalam | news18
Updated: July 2, 2020, 4:19 PM IST
പൊലീസുകാരൻ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഗർഭം അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തി: രണ്ടാനച്ഛന്റെ പീഡനത്തിനിരയായി 13കാരി
ഇൻസ്പെക്ടർ ഇൻ ചാർജ് ആയ ആനന്ദ ചന്ദ്ര മാജി
  • News18
  • Last Updated: July 2, 2020, 4:19 PM IST
  • Share this:
ഒഡിഷ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുക, എന്നിട്ട് ആ ഗർഭം അലസിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുക. പെൺകുട്ടിയുടെ രണ്ടാനച്ഛന്റെ ഒത്താശയെടെ ഒരു പൊലീസുകാരനും കൂട്ടാളികളുമാണ് ഈ ക്രൂരതയെല്ലാം ആ 13കാരിയോട് കാണിച്ചത്.

ഒഡിഷയിലെ സുന്ദർഗഡ് ജില്ലയിലെ ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് ആയ ആനന്ദ ചന്ദ്ര മാജിയെന്നയാളാണ് സംഭവത്തിലെ വില്ലൻ. ക്രൂരസംഭവങ്ങളുടെ വിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് ഒഡിഷ പൊലീസ് വെള്ളിയാഴ്ച മാജിയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. നിലവിൽ ഇയാളെ സർവീസിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

താൻ കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് പതിമൂന്നുകാരിയായ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താൻ ശിശുക്ഷേമ സമിതിയെ നിയോഗിച്ചു. ജില്ലാ കളക്ടർ നിഖിൽ കല്യാണിന്റെ ഇടപെടലിനെ തുടർന്ന് റായിബാഗ പൊലീസ് സ്റ്റേഷനിൽ ജൂൺ 22ന് കേസ് രജിസ്റ്റർ ചെയ്തു. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി അന്വേഷണം നടത്താൻ കളക്ടർ പൊലീസ് സൂപ്രണ്ടിന് നിർദ്ദേശം നൽകുകയും ചെയ്തു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനും ഗർഭഛിദ്രം നടത്താൻ സമ്മർദ്ദം ചെലുത്തിയതിനും
ആറു പേർക്കെതിരെ സുന്ദർഗഡ് ജില്ല ശിശു സംരക്ഷണ ഓഫീസർ എസ്.ജെന റായിബഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ശിശുക്ഷേമസമിതിയുടെ റിപ്പോർട്ടിന്റെയും കുട്ടിയുടെ പ്രസ്താവനയുടെയും അടിസ്ഥാനത്തിൽ ആയിരുന്നു ജെനയുടെ പരാതി.

You may also like:ഉറവിടം കണ്ടെത്താനാവാതെ കോവിഡ് കേസുകൾ; സമൂഹവ്യാപന ഭീഷിണിയിൽ കായംകുളം‍ [NEWS]8600 രൂപയ്ക്ക് അവകാശികളെ തേടി വാർത്ത; പണത്തിൻ്റെ ഉടമസ്ഥരായി പോലീസ് സ്റ്റേഷനിൽ ഒൻപതു പേർ! [NEWS] മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി‍ [NEWS]

മാജിയെ കൂടാതെ ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ മറ്റൊരു പൊലീസുകാരനും കുട്ടിയുടെ രണ്ടാനച്ഛനും മറ്റ് രണ്ടുപേരും നാലു മാസക്കാലം കുട്ടിയെ നിരന്തരമായി ബലാത്സംഗം ചെയ്തിരുന്നെന്ന് ജെനയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

ബിർമിത്രാപുർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഇൻ ചാർജ് ആയ ആനന്ദ ചന്ദ്ര മാജിയെ ഒഡിഷ പൊലീസ് ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) അഭയ് ബുധനാഴ്ച സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു. ജൂൺ 30ന് ഡിജിപി സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടു. കുട്ടിയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നാലംഗസംഘം അന്വേഷണം ആരംഭിച്ചു.
First published: July 2, 2020, 4:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading