കോഴിക്കോട്: കൊയിലാണ്ടിയ്ക്ക് സമീപം സഹയാത്രികനെ ട്രയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തമിഴ്നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാൾക്ക് ഏകദേശം 25 വയസ് പ്രായം കണക്കാക്കുന്നു.
ഞായറാഴ്ച രാത്രി മലബാർ എക്സ്പ്രസിൽവെച്ചാണ് സംഭവം. ട്രെയിനിൽവെച്ചുള്ള തർക്കത്തെ തുടർന്നാണ് സോനു മുത്തു, യുവാവിനെ പുറത്തേക്ക് തള്ളിയിട്ട് കൊന്നതെന്ന് പൊലീസ് പറഞ്ഞു.
യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർ സോനു മുത്തുവിനെ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.
Also Read- ഫോണിൽ സംസാരിച്ചുനിൽക്കെ ആർപിഎഫ് ഉദ്യോഗസ്ഥൻ ട്രെയിനിൽനിന്ന് പുറത്തേക്ക് വീണു മരിച്ചു
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരിച്ച യുവാവിന്‍റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.