• HOME
  • »
  • NEWS
  • »
  • crime
  • »
  • KSRTC | വനിതാ കണ്ടക്ടറെ ശല്യം ചെയ്തു; ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ

KSRTC | വനിതാ കണ്ടക്ടറെ ശല്യം ചെയ്തു; ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ

ഡ്രൈവറെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ റെയിൽവേയിൽനിന്ന് വിരമിച്ച ജീവനക്കാരൻ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു

KSRTC

KSRTC

  • Share this:
കോട്ടയം: വനിതാ കണ്ടക്ടറെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട സംഭവത്തിൽ ചോദ്യം ചെയ്ത ഡ്രൈവറുടെ മൂക്കിടിച്ച് തകർത്ത് യാത്രക്കാരൻ. മൂക്കിന്റെ പാലം ഒടിഞ്ഞ ചിങ്ങവനം സ്വദേശിയായ ഡ്രൈവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. കോട്ടയം ഡിപ്പോയിലെ ഡ്രൈവർ ചിങ്ങവനം പുതുപ്പറമ്പിൽ സനൽ കുമാറിനെ(48)യാണ് പരിക്കുകളോടെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ഡ്രൈവറെ അക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ റെയിൽവേയിൽനിന്ന് വിരമിച്ച ജീവനക്കാരൻ ജേക്കബിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൺട്രോൾ റൂം എസ്.ഐ ഐ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ വച്ചായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. ഓട്ടോറിക്ഷയിൽ ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ ജേക്കബ്, വനിതാ കണ്ടക്ടറെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ടുകൊണ്ട് വന്ന ഡ്രൈവർ സനൽകുമാർ ജേക്കബിനെ താക്കീത് ചെയ്യാൻ ശ്രമിച്ചു. ഇതോടെയാണ് ജേക്കബ് സനലിനെ ആക്രമിച്ചത്. സ്റ്റാൻഡിലുണ്ടായിരുന്ന യാത്രക്കാരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് കൺട്രോൾ റൂം വാഹനത്തിൽ പ്രതിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജേക്കബിനെതിരെ വിവിധ വകുപ്പുകൾ ചേർത്ത ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

മലയാളി വിദ്യാർഥിയെ കൊല്ലാൻ ശ്രമം; മംഗളുരുവിൽ എട്ടു വിദ്യാർഥികൾ അറസ്റ്റിൽ

മംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ എട്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം.

Also Read- Shot Dead |മലപ്പുറത്ത് നായാട്ടിനിടെ യുവാവ് മരിച്ച സംഭവം കൊലപാതകം; രണ്ട് പേര്‍ പിടിയില്‍

മംഗളൂരു നഗരത്തിലെ സ്വകാര്യ കോളേജില്‍ സാംസ്‌കാരിക പരിപാടിക്കിടെയുണ്ടായ പ്രശ്‌നത്തിന്റ പേരില്‍ മലയാളി വിദ്യാര്‍ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് എട്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് അഫ്രീഷ് (21), സുനൈഫ് (21), ഷെയ്ഖ് മൊഹിയുദ്ദീന്‍ (20), ഇബ്രാഹിം (20), മുഹമ്മദ് സിനാന്‍ അബ്ദുല്ല (21), മുഹമ്മദ് അഷാം (21), മുഹമ്മദ് അഫാം അസ്ലം (20), മുഹമ്മദ് സയ്യിദ് അഫ്രീദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മംഗളൂരുവിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന മലയാളിയായ കെ ഷബാബ് ആണ് അക്രമത്തിനിരയായത്. മെയ് 28ന് രാത്രി 12 വിദ്യാര്‍ഥികള്‍ മാരകായുധങ്ങളുമായി അപ്പാര്‍ട്ട്‌മെന്റിലേക്ക് അതിക്രമിച്ചു കയറുകയും ഷബാബിനെ തലക്കടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണ് കേസ്. മെയ് 28ന് വൈകിട്ട് 4.30ന് ഇതേ കോളേജിലെ ദേര്‍ളക്കട്ട കാമ്പസില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ പരാതിക്കാരനും പ്രതികളും തമ്മിലുണ്ടായ വാക്കേറ്റമാണ് അക്രമത്തിന് കാരണം. കേസിലെ മറ്റ് നാല് പ്രതികളെ പിടികൂടുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Published by:Anuraj GR
First published: