കോട്ടയം: ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പാസ്റ്റര്‍ക്ക് എട്ടുവര്‍ഷം കഠിനതടവും 75000 രൂപ പിഴയും. മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ അടൂര്‍ പന്നിവിഴഭാഗം ബിജോയിയെയാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ജി.പി. ജയകൃഷ്ണന് ശിക്ഷിച്ചത്. സിലോണ്‍ പെന്തക്കോസ്ത് പള്ളിയില്‍ പാസ്റ്ററായിരുന്ന കാലത്താണ് പീഡനം നടന്നത്. 12 വയസ്സുള്ള ആൺകുട്ടിയെ പ്രതി പള്ളിക്കുള്ളില്വെച്ചാണ് പീഡിപ്പിച്ചത്.
പിഴത്തുകയായ 75000 രൂപ പീഡനത്തിനിരയായ ആൺകുട്ടിക്ക് നല്‍കണമെന്നും വിധിയിലുണ്ട്. മണിമല എസ്.ഐ.ആയിരുന്ന ജെബി കെ.ജോണാണ് അന്വേഷണത്തിന് നേതൃത്വംനല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. എസ്. മനോജ് ഹാജരായി.
ബീച്ചില്‍ വിശ്രമിക്കാനെത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍
ഭര്‍ത്താവിനൊപ്പം ഗോവ (Goa) സന്ദര്‍ശിക്കാനെത്തിയ ബ്രിട്ടീഷ് വനിതയെ (British woman) ബലാത്സംഗം (rape) ചെയ്തുവെന്ന കേസില്‍ 32 കാരനെ പോലീസ് അറസ്റ്റുചെയ്തു. ഗോവ സ്വദേശിയായ ജോയല്‍ വിന്‍സെന്റ് ഡിസൂസ (32) ആണ് അറസ്റ്റിലായതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. നോര്‍ത്ത് ഗോവയിലെ ബീച്ചില്‍ വിശ്രമിക്കുന്നതിനിടെ ജൂണ്‍ രണ്ടിനാണ് 42 കാരിയായ ബ്രിട്ടീഷ് വനിതയെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്നാണ് പരാതി.
നോര്‍ത്ത് ഗോവയിലെ അരംബോള്‍ ബീച്ചിന് സമീപമുള്ള പ്രശസ്തമായ സ്വീറ്റ് ലേക്കില്‍ വെച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പരാതി ഗോവ പൊലീസിന് ലഭിക്കുന്നത്. കേസില്‍ അന്വേഷണം തുടരുകയാണെന്ന് ഗോവ പൊലീസ് പറഞ്ഞു. പരാതിയുമായി ബ്രിട്ടീഷ് ഹൈക്കമ്മീഷനെയാണ് ദമ്പതികള്‍ സമീപിച്ചത്. തുടര്‍ന്ന് അധികൃതര്‍ ഗോവ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടു കൂടി തന്നെ പ്രതിയെ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ അന്വേഷണം നടക്കുകയാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.