• HOME
  • »
  • NEWS
  • »
  • crime
  • »
  • ആലുവയില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമവും നാട്ടുകാർക്കുനേരെ കല്ലേറും നടത്തിയ പ്രതി ഓടിക്കയറിയത് റെയിൽവേ സ്‌റ്റേഷനിലേക്ക്

ആലുവയില്‍ പെണ്‍കുട്ടിക്കു നേരേ ലൈംഗികാതിക്രമവും നാട്ടുകാർക്കുനേരെ കല്ലേറും നടത്തിയ പ്രതി ഓടിക്കയറിയത് റെയിൽവേ സ്‌റ്റേഷനിലേക്ക്

മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.

  • Share this:

    കൊച്ചി: ആലുവ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പിടിയാലായത്. ആലുവ പോസ്റ്റ് ഓഫീസിന് സമീപത്തുവെച്ചാണ് പത്തൊമ്പതുകാരിയെ യുവാവ് കടന്നുപിടിച്ചത്. സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ പിന്നീട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി.

    തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിയായ യുവാവാണ് പട്ടാപ്പകല്‍ യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. പെണ്‍കുട്ടിയെ കടന്നുപിടിച്ചത് കണ്ട് നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ക്ക് നേരേ കല്ലെറിഞ്ഞ് പ്രതി രക്ഷപ്പെടുകയായിരുന്നു.

    Also Read- വിരുന്നു സൽക്കാരത്തിനു മുൻപ് നവവധുവിനെ കുത്തികൊലപ്പെടുത്തി വരൻ ജീവനൊടുക്കി

    നാട്ടുകാരില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ നേരേ റെയില്‍വേ സ്റ്റേഷനിലേക്കാണ് ഓടിക്കയറിയത്. പിന്നാലെ സ്‌റ്റേഷനില്‍വെച്ച് റെയില്‍വേ പോലീസ് ഇയാളെ കൈയോടെ പിടികൂടി. കസ്റ്റഡിയിലെടുക്കുമ്പോള്‍ പ്രതി മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്നവിവരം. മയക്കുമരുന്ന് ലഹരിയിലാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നും പോലീസ് പറയുന്നു.

    Published by:Arun krishna
    First published: