• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്വകാര്യബസ് തടഞ്ഞുനിർത്തി ഒന്നരക്കോടി രൂപ കവർന്ന പ്രതികളെ സാഹസികമായി കീഴടക്കി പൊലീസ്

സ്വകാര്യബസ് തടഞ്ഞുനിർത്തി ഒന്നരക്കോടി രൂപ കവർന്ന പ്രതികളെ സാഹസികമായി കീഴടക്കി പൊലീസ്

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ നാല് മണിയോടെയാണ് പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തി ഏഴംഗസംഘം ബംഗളൂരു – കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തുകയും യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
കൽപ്പറ്റ: സ്വകാര്യബസ് തടഞ്ഞുനിർത്തി ഒന്നരക്കോടി രൂപ കവർന്ന പ്രതികളെ സാഹസികമായി കീഴടക്കി പൊലീസ്. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിലെ തെറ്റ് റോഡിന് സമീപത്താണ് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍ നിന്നും ഒന്നരക്കോടിയോളം രൂപ കവർന്നത്. പ്രതികളെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നും പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.

നിരവധി ജില്ലകളിൽ ക്രിമിനൽ കേസുകളിഷ പ്രതികളായ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചക്കാലക്കല്‍ വീട്സുജിത്ത് (28) , എറണാകുളം അങ്കമാലി പള്ളിയാനം വീട് ശ്രീജിത്ത് വിജയന്‍ (25 , കണ്ണൂര്‍ ആറളം കാപ്പാടന്‍ വീട് സക്കീര്‍ ഹുസൈന്‍ (38), നടവയല്‍ കായക്കുന്ന് പതിപ്ലാക്കല്‍ വീട് ജോബിഷ് (23) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പിടികൂടിയ പ്രതികളുടെ പക്കൽ നിന്നും അഞ്ചര ലക്ഷം രൂപ പോലീസ് കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും, മൊബൈല്‍ ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കും.

മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ സാഹസികമായി കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എല്‍ ഷൈജുവിന്റെ മുകളിലൂടെ പ്രതികള്‍ കാര്‍ കയറ്റിയിറക്കി. തുടര്‍ന്ന് അദ്ദേഹത്തെ മാണ്ഡ്യയിലെയും മാനന്തവാടിയിലെയും ആശുപത്രി എന്നിവിടങ്ങളില്‍ എത്തിച്ച് വിദഗ്ധ പരിശോധനക്ക് വിധേയമാക്കി. സാരമായ പരിക്കുകള്‍ ഇല്ലാത്തതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. പിടിയിലായവർക്കെതിരെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് തുടങ്ങി വിവിധ ജില്ലകളില്‍ നിരവധി കേസുകളുണ്ട്.

Also Read- കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം: പൊലീസുകാരെ അറസ്റ്റ് ചെയ്യാൻ നിയമോപദേശം തേടി ക്രൈംബ്രാഞ്ച്; സിസിടിവി ദൃശ്യം പ്രചരിപ്പിച്ചതിലും അന്വേഷണം

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ നാല് മണിയോടെയാണ് പോലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തി ഏഴംഗസംഘം ബംഗളൂരു – കോഴിക്കോട് സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തുകയും യാത്രക്കാരനായ തിരൂര്‍ സ്വദേശിയില്‍ നിന്നും ഒരു കോടി നാല്‍പ്പത് ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ മാനന്തവാടി ഡി വൈ എസ് പി എ പി ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുനെല്ലി സി.ഐ പി എല്‍ ഷൈജു, മാനന്തവാടി സി.ഐ അബ്ദുള്‍ കരീം, കമ്പളക്കാട് സി.ഐ സന്തോഷ് തുടങ്ങിയവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു അന്വേഷിച്ച് വരുകയായിരുന്നു.
Published by:Anuraj GR
First published: