• HOME
  • »
  • NEWS
  • »
  • crime
  • »
  • ഗുണ്ടാസംഘത്തെ പിന്തുടർന്ന പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്നു

ഗുണ്ടാസംഘത്തെ പിന്തുടർന്ന പൊലീസ് കോൺസ്റ്റബിളിനെ വെടിവെച്ചുകൊന്നു

തോക്ക് ചൂണ്ടി ഉടമയെ ഭീഷണിപ്പെടുത്തി കാറുമായി രക്ഷപ്പെട്ട നാലുപേർ ഉൾപ്പെടുന്ന ഗുണ്ടാസംഘത്തെ പിന്തുടരുന്നതിനിടെയാണ് സംഭവം

  • Share this:

    ഗുണ്ടാസംഘത്തെ പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കോൺസ്റ്റബിൾ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച രാത്രിയിൽ പഞ്ചാബിലെ കപൂർത്തല ജില്ലയിലാണ് സംഭവം ഉണ്ടായത്. തോക്ക് ചൂണ്ടി ഉടമയെ ഭീഷണിപ്പെടുത്തി കാറുമായി രക്ഷപ്പെട്ട നാലുപേർ ഉൾപ്പെടുന്ന ഗുണ്ടാസംഘത്തെ പിന്തുടരുന്ന ഫഗ്വാര സിറ്റി പോലീസ് സംഘത്തിലെ അംഗമാണ് മരിച്ചത്. തുടർന്നുണ്ടായ വെടിവയ്പിൽ പരിക്കേറ്റ ഗുണ്ടാസംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി. ഫഗ്വാര സിറ്റി പോലീസ് സ്‌റ്റേഷനിലെ കുൽദീപ് ബജ്‌വ (27) ആണ് മരിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അദ്ദേഹത്തിന്റെ കുടുംബത്തിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

    “കോൺസ്റ്റബിൾ കുൽദീപ് സിംഗ് ബജ്‌വയ്ക്ക് ജോലിക്കിടെ രക്തസാക്ഷിയായി. അദ്ദേഹത്തിന്‍റെ കുടുംബത്തിന് പഞ്ചാബ് സർക്കാർ ഒരു കോടി രൂപ സഹായധനം നൽകും. കൂടാതെ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക കൂടി നൽകും. അദ്ദേഹത്തിന്‍റെ കുടുംബത്തിനൊപ്പം നമ്മൾ നിലകൊള്ളും’- തിങ്കളാഴ്ച ഒരു ട്വീറ്റിൽ മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു,

    രൺബീർ, വിഷ്ണു, കുൽവീന്ദർ എന്നിവരാണ് പിടിയിലായ ഗുണ്ടാസംഘാംഗങ്ങൾ. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, നാല് ഗുണ്ടാസംഘം ഫഗ്വാര സ്വദേശിയായ അവതാർ സിങ്ങിനെ തോക്ക് ചൂണ്ടി അദ്ദേഹത്തിന്‍റെ ഹ്യൂണ്ടായ് ക്രെറ്റ കാർ കൊള്ളയടിച്ചു. വിവരമറിഞ്ഞ് പോലീസ് സിങ്ങിനൊപ്പം സംഘത്തെ പിന്തുടരാൻ തുടങ്ങി. പിന്തുടരുന്നതിനിടെ, ഗുണ്ടാസഘം പോലീസ് സംഘത്തിന് നേരെ വെടിയുതിർക്കുകയും കോൺസ്റ്റബിൾ കുൽദീപ് ബജ്‌വയ്ക്ക് ഗുരുതര പരിക്കുകൾ ഉണ്ടാകുകയുമായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല.

    ഫില്ലൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഗുണ്ടാസംഘത്തെ പിടികൂടാൻ ഫില്ലൂർ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചെങ്കിലും അവിടെ വെച്ച് ഗുണ്ടാസംഘം വീണ്ടും വെടിയുതിർക്കുകയും പോലീസ് തിരിച്ചു വെടിവെക്കുകയുമായിരുന്നു. വെടിവെപ്പിൽ മൂന്ന് അക്രമികളുടെ കൈകളിലും കാലുകളിലും വെടിയേറ്റു, സംഘത്തിലെ നാലാമത്തെയാൾ ഓടിരക്ഷപെട്ടു.

    Published by:Anuraj GR
    First published: