• HOME
  • »
  • NEWS
  • »
  • crime
  • »
  • അവിഹിതമെന്ന് സംശയം; ഗർഭിണിയായ പൊലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു

അവിഹിതമെന്ന് സംശയം; ഗർഭിണിയായ പൊലീസ് കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു

കുറച്ചു മാസങ്ങളായി ഭർത്താവിന്‍റെ സഹോദരിഭർത്താവിനൊപ്പം താമസിച്ചുവന്ന വനിതാ കോൺസ്റ്റബിൾ ഈ ബന്ധത്തിൽ ഗർഭിണിയായ വിവരം അറിഞ്ഞതിലുള്ള പ്രകോപനമാണ് കൊലപാതകത്തിന് കാരണമായത്

  • Share this:

    റാഞ്ചി: ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ (ഐആർബി) നാല് മാസം ഗർഭിണിയായ വനിതാ കോൺസ്റ്റബിളിനെ ഭർത്താവ് വെടിവെച്ചുകൊന്നു. സഹോദരിഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് യുവാവ് ഭാര്യയെ വെടിവെച്ചുകൊന്നത്. ജാർഖണ്ഡിലെ റാഞ്ചിയിലെ മന്ദർ പൊലീസ് സ്റ്റേഷന് കീഴിലുള്ള ഝഞ്ജരി പഞ്ചായത്തിലാണ് സംഭവം.

    ഭാര്യ പർദേശിയയുടെ വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ മംഗൾ എന്ന പ്രതി രണ്ടു തവണയാണ് നിറവൊഴിച്ചത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പർദേശിയയുടെ ജീവൻ രക്ഷിക്കാനായില്ല.

    അതേസമയം ഭർത്താവുമായി കഴിഞ്ഞ കുറച്ചുകാലമായി അകന്നുകഴിയുകയായിരുന്നുവെന്ന് യുവതി മരിക്കുന്നതിന് മുമ്പ് മൊഴി നൽകി. കുറച്ചു മാസങ്ങളായി ഭർത്താവിന്‍റെ സഹോദരിഭർത്താവിനൊപ്പമാണ് വനിതാ കോൺസ്റ്റബിൾ താമസിച്ചിരുന്നത്. ഈ ബന്ധത്തിലാണ് യുവതി ഗർഭിണിയായത്. ഈ വിവരം അറിഞ്ഞ് പ്രകോപിതനായാണ് മംഗൾ തോക്കുമായി എത്തി യുവതിയുടെ താമസസ്ഥലത്ത് അതിക്രമിച്ചുകയറി വെടിവെച്ചത്.

    ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വേണ്ടി പർദേശിയ കോടതിയിൽ വിവാഹമോചന ഹർജി നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാനിരിക്കെയാണ് പർദേശിയ കൊലചെയ്യപ്പെട്ടത്.

    Published by:Anuraj GR
    First published: