• HOME
  • »
  • NEWS
  • »
  • crime
  • »
  • തിരുവനന്തപുരത്ത് മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് മന്ത്രവാദത്തിന്റെ പേരിൽ പീഡന ശ്രമം; പുരോഹിതൻ അറസ്റ്റിൽ

സർപ്പദോഷം മാറ്റിതരാമെന്ന പേരില്‍ വെള്ളറട സ്വദേശിയായ പെൺകുട്ടിയെ പ്രതിയുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

  • Share this:

    തിരുവനന്തപുരം: മന്ത്രവാദിന്റെ പേരിൽ പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പുരോഹിതൻ അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് അറസ്റ്റിലായത്. വെള്ളറട തേക്കുപാറ ജുമാമസ്ജിദിലെ ഇമാം ആയിരുന്നു സജീർ. സർപ്പദോഷം മാറ്റിതരാമെന്ന പേരില്‍ വെള്ളറട സ്വദേശിയായ പെൺകുട്ടിയെ പ്രതിയുടെ താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

    തേക്കുപാറ ജുമാമസ്ജിദിലെ ഇമാമായിരുന്ന സമയത്ത് വെള്ളറട സ്വദേശിയുടെ കുടുംബവുമായി പ്രതി ബന്ധം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് കുടുംബത്തിലെ ഇരുപത്തിമൂന്ന്കാരിയായ യുവതിക്ക് വിവാഹം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിന് കാരണം സർപ്പദോഷം മൂലമാണെന്ന് പറഞ്ഞ് വിശ്വാസിപ്പിച്ചായിരുന്നു പീഡനം. തുടർന്ന് മാറുന്നതിനുള്ള പരിഹാര കർമത്തിനായി താമസ സ്ഥലത്തെക്ക് എത്തിക്കുകയായിരുന്നു.

    Also read-ലൈംഗിക അടിമയാക്കി IIT വിദ്യാർഥിയെ കൊല്ലാൻ ശ്രമിച്ച ഉന്നതഉദ്യോഗസ്ഥരായ ദമ്പതികൾക്കെതിരെ കേസ്

    തുടർന്ന് പെൺകുട്ടിക്ക് നേരെ ലൈംഗീക അതിക്രമങ്ങൾ നടത്തുകയായിരുന്നു. പെൺകുട്ടി ഉടൻ തന്നെ മുറിയിൽ നിന്ന് ഓടി മാതാപിതാക്കളുടെ അടുത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് വെള്ളറട പൊലീസിൽ മാതാപിതാക്കൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ ഒളിവിൽ പോയ സജീറിന് നെടുമങ്ങാട് ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു.

    Published by:Sarika KP
    First published: