നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നവജാത ശിശുവിന്റെ മരണം മന്ത്രവാദം മൂലമെന്ന് പ്രചരണം; ജാർഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയറുത്ത് കൊന്നു

  നവജാത ശിശുവിന്റെ മരണം മന്ത്രവാദം മൂലമെന്ന് പ്രചരണം; ജാർഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയറുത്ത് കൊന്നു

  മൂന്ന് ആഴ്ച്ച മുമ്പ് ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തല വിഛേദിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

  Murder

  Murder

  • Share this:
   ജാർഖണ്ഡ‍്: നവജാത ശിശുവിന്റെ മരണം മന്ത്രവാദം മൂലമെന്ന പ്രചരണത്തിന് പിന്നാലെ ജർഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ കഴുത്തറുത്ത് കൊന്ന നിലയിൽ കണ്ടെത്തി. ജാർഖണ്ഡ‍ിലെ ഖുണ്ഡ‍ി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

   ബിർസ മുണ്ട(48), ഭാര്യ സുക്രു പുർതി(43), മകൾ സോംവാർ പുർതി(20) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് ആഴ്ച്ച മുമ്പ് ഇവരെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തല വിഛേദിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.

   ഗ്രാമത്തിലെ ഒരു സ്ത്രീ പ്രസവിച്ച കുഞ്ഞ് ദിവസങ്ങൾക്കുള്ളിൽ മരിച്ചിരുന്നു. കുഞ്ഞിന്റെ മരണം ബിർസ മുണ്ടയുടെ കുടുംബത്തിന്റെ മന്ത്രവാദം മൂലമാണെന്ന് ഗ്രാമത്തിലെ വ്യാജ വൈദ്യൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുടുംബത്തെ കാണാതായതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

   ഗ്രാമത്തിന് സമീപമുള്ള വനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ. സ്ഥലത്ത് നിന്നും അൽപ്പം മാറിയാണ് ഛേദിക്കപ്പെട്ട നിലയിൽ ശിരസ്സുകൾ കണ്ടെത്തിയത്. ബുധനാഴ്ച്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

   You may also like:'സാധാരണക്കാർ ഉപദ്രവിക്കപ്പെടും'; പൊലീസ് നിയമഭേദഗതിക്ക് അംഗീകാരം നൽകരുത്;'ഗവർണർക്ക് ടി.ജി. മോഹൻദാസിന്റെ നിവേദനം

   ബിർസ മുണ്ടയുടെ മൂത്ത മകൾ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുടുംബത്തിലെ മൂന്ന് പേരും കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. മാതാപിതാക്കളെ സന്ദർശിക്കാനായി ഗ്രാമത്തിലെത്തിയ മൂത്ത മകൾ വീട്ടിൽ ആരുമില്ലെന്ന് കണ്ടതോടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

   സംഭവത്തെ കുറിച്ച് ഗ്രാമവാസികൾ പറയുന്നത് ഇങ്ങനെ, നാട്ടിൽ നവജാത ശിശുവിന്റെ മരണം ബിർസ മുണ്ടയുടെ കുടുംബത്തിന്റെ മന്ത്രവാദം മൂലമാണെന്ന് സ്ഥലത്തെ വൈദ്യൻ ആരോപിച്ചിരുന്നു. മൂന്നാഴ്ച്ച മുമ്പ് നടന്ന സംഭവത്തിന് പിന്നാലെ ബിർസ മുണ്ടയുടെ കുടുംബത്തെ കാണാതാവുകയും ചെയ്തു.

   മാതാപിതാക്കളേയും സഹോദരിയേയും കാണാനില്ലെന്ന ബിർസ മുണ്ടയുടെ മൂത്ത മകളുടെ പരാതിയിൽ പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പിന്നീടാണ് വനത്തിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്.

   സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
   Published by:Naseeba TC
   First published:
   )}