നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 'പരസ്പരം വഴക്കിട്ടു; മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടി'; ഞെട്ടല്‍ മാറാതെ സുരക്ഷാ ജീവനക്കാരന്‍

  'പരസ്പരം വഴക്കിട്ടു; മുടിയ്ക്ക് കുത്തിപ്പിടിച്ച് കഴുത്തിന് വെട്ടി'; ഞെട്ടല്‍ മാറാതെ സുരക്ഷാ ജീവനക്കാരന്‍

  കഴുത്തറത്ത ശേഷം പൊലീസ് വരുന്നത് വരെ പ്രതി സമീപത്തുണ്ടായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ പറയുന്നു.

  നിതിനമോൾ, അഭിഷേക്,

  നിതിനമോൾ, അഭിഷേക്,

  • Share this:
   കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ നടന്ന ക്രൂര കൊലപാതകം നേരില്‍ കണ്ടത് സുരക്ഷാ ജീവനക്കാരന്‍. നിഥിനയെ മുടിയ്ക്ക് കുത്തിപ്പിടിച്ച് അഭിഷേക് കഴുത്തിന് വെട്ടുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. കഴുത്തറത്ത ശേഷം പൊലീസ് വരുന്നത് വരെ പ്രതി സമീപത്തുണ്ടായിരുന്നെന്ന് സുരക്ഷാ ജീവനക്കാരന്‍ ജോസ് പറയുന്നു.

   'ഇരുവരും തമ്മില്‍ തര്‍ക്കം നടക്കുന്നത് കണ്ട് അവരുടെ അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് പെണ്‍കുട്ടിയെ പിടിച്ചുതള്ളുകയും കഴുത്തിന് കുത്തിപ്പിടിച്ച് കടത്തി. പിന്നീട് കണ്ടത് പെണ്‍കുട്ടിയുടെ കഴുത്തില്‍ നിന്ന് ചോര ചീറ്റുന്നതാണ്. ഉടന്‍ തന്നെ പ്രിന്‍സിപ്പലിനെ വിവരം അറിയിച്ചു' സെക്യൂരിറ്റി പറയുന്നു.

   Also Read-പരീക്ഷ പൂര്‍ത്തിയാക്കാതെ ഹാളില്‍ നിന്ന് ഇറങ്ങിപ്പോയി; നിഥിനയ്ക്കായി കാത്തു നിന്നു; കൊലയ്ക്ക് ശേഷം ഭാവമാറ്റമില്ലാതെ അഭിഷേക്

   എന്നാല്‍ കൊലയ്ക്ക് ശേഷം പ്രതി ഓടിരക്ഷപ്പെടാന്‍ നോക്കിയില്ലെന്നും സമീപത്തുണ്ടായിരുന്നെന്നും ജോസ് പറഞ്ഞു. കോളേജ് അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണയനൈരാശ്യമാണ് കൊലപതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.

   പ്രതി പൊലീസ് കസ്റ്റഡിയിലാണ്. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് നിതിനമോള്‍. സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ അഭിഷേക് പെണ്‍കുട്ടിയെ ആക്രമിക്കുകയും കഴുത്ത് ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിക്കുകയും ആയിരുന്നു.

   Also Read-പാലാ സെന്റ് തോമസ് കോളേജിൽ വിദ്യാർഥിനിയെ കഴുത്തറുത്ത് കൊന്നു; സഹപാഠി കസ്റ്റഡിയിൽ

   വൈക്കം തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കല്‍ വീട്ടില്‍ നിഥിന മോളാണ്(22) കൊല്ലപ്പെട്ടത്. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയാണ് നിതിനമോള്‍. സപ്ലിമെന്ററി പരീക്ഷയ്ക്കെത്തിയപ്പോഴായിരുന്നു സംഭവം. കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക് ബൈജു ആണ് കൊലപ്പെടുത്തിയത്.
   Published by:Jayesh Krishnan
   First published:
   )}