• HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു രണ്ടു യുവതിയെ പീഡിപ്പിച്ച കേസിൽ സീരിയൽ നടിയെ ചോദ്യം ചെയ്തു

കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു രണ്ടു യുവതിയെ പീഡിപ്പിച്ച കേസിൽ സീരിയൽ നടിയെ ചോദ്യം ചെയ്തു

മലപ്പുറം തിരൂരങ്ങാടി സ്വദേശികളും അമ്പതോളം വയസ് പ്രായമുള്ളരുമായ രണ്ടുപേരാണ് ഫ്ലാറ്റിൽവെച്ച് യുവതിയെ പീഡിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    കോഴിക്കോട്: കോഴിക്കോട്ട് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു രണ്ടു യുവതിയെ പീഡിപ്പിച്ച കേസിൽ സീരിയൽ നടിയെ ചോദ്യം ചെയ്തു. യുവതിയെ പ്രതികൾക്കു പരിചയപ്പെടുത്തിയ സിനിമ – സീരിയൽ നടിയെയാണ് പൊലീസ് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

    അതേസമയം ഫ്ലാറ്റിൽ വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികൾ മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ സ്വദേശികളാണെന്നാണ് സൂചന. അമ്പത് വയസ് പ്രയമുള്ളവരാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. പ്രതികൾ ഒളിവിലാണെന്നും ഉടൻ തന്നെ പിടികൂടാനാകുമെന്നുമാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

    ലഹരിമരുന്ന് ചേർത്ത ജ്യൂസ് നൽകി രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് സീരിയൽനടി നഗരത്തിലെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

    Also Read- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് രണ്ടു യുവതികളെ പീഡിപ്പിച്ചു;കോഴിക്കോട് പൊലീസ് കേസെടുത്തു

    ഇവിടെവെച്ച് സിനിമയിൽ പ്രവർത്തിക്കുന്നവരാണെന്ന് പറഞ്ഞാണ് ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടു പേർ യുവതിയെ പരിചയപ്പെട്ടത്. അവിടെവച്ച് ലഹരി കലർത്തിയ ജൂസ് നൽകി പീഡനത്തിനിരയാക്കുകയായിരുന്നു. അതുവരെ ഒപ്പമുണ്ടായിരുന്ന നടിയെ പിന്നീട് കണ്ടിട്ടില്ലെന്നും യുവതി പറയുന്നു. നടക്കാവ് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ടൗൺ എ.സി.പി പി. ബിജുരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

    Published by:Anuraj GR
    First published: