• HOME
  • »
  • NEWS
  • »
  • crime
  • »
  • ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് മുളകുപൊടി കണ്ണിൽ വിതറി; ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത

ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിച്ച് മുളകുപൊടി കണ്ണിൽ വിതറി; ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത

കാൽമുട്ടിന് താഴേയും കയ്യിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു.

  • Share this:

    ഇടുക്കി: കുമളിയിൽ ഏഴു വയസ്സുകാരനോട് അമ്മയുടെ ക്രൂരത. ചട്ടുകം കൊണ്ട് പൊള്ളലേൽപ്പിക്കുകയും മുളകുപൊടി കണ്ണിൽ വിതറുകയും ചെയ്താണ് അമ്മയുടെ ക്രൂരത. സംഭവത്തിൽ കുട്ടിയുടെ കൈയ്ക്കും കാലിനും പൊള്ളലേറ്റു. അടുത്ത വീട്ടിലെ ടയർ എടുത്തതിനാണ് കുട്ടിയെ പൊള്ളലേൽപ്പിച്ചത്. കുമളി അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലാണ് സംഭവം.

    Also read-കൊല്ലത്ത് അടിപിടിയ്ക്കിടെ ഉലക്ക കൊണ്ട് അടിയേറ്റ യുവാവ് മരിച്ചു; അമ്മാവന്‍ കസ്റ്റഡിയിൽ

    ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കാൽമുട്ടിന് താഴേയും കയ്യിലും ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. വാർഡ് മെമ്പറും അയൽവാസികളും ചേർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിൽ എടുക്കുന്നത് അടക്കമുള്ള നിയമ നടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് അറിയിച്ചു.

    Published by:Sarika KP
    First published: