• HOME
  • »
  • NEWS
  • »
  • crime
  • »
  • 'ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാൽ രണ്ട് ബിയര്‍ ഫ്രീ'; വേറിട്ട ഓഫറിട്ട കടയുടമ അറസ്റ്റിൽ

'ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാൽ രണ്ട് ബിയര്‍ ഫ്രീ'; വേറിട്ട ഓഫറിട്ട കടയുടമ അറസ്റ്റിൽ

തിങ്കളാഴ്ച ഇയാളുടെ കടയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.

  • Share this:

    ഭദോഹി: സ്മാർട്ട് ഫോൺ വിൽപന കൂട്ടാനായി ബിയർ സൗജന്യമായി നൽകുമെന്ന് ഓഫർ പ്രഖ്യാപിച്ച കടയുടമ അറസ്റ്റില്‍. ഉത്തരപ്രദേശിലെ ഭദോഹിയിലാണ് സംഭവം. തിങ്കളാഴ്ച ഇയാളുടെ കടയിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. സ്മാർട്ട് ഫോൺ വാങ്ങുന്നവർക്ക് രണ്ടു ബിയർ സൗജന്യമായി നൽകുന്നുവെന്നായിരുന്നു കടയുടമയുടെ ഓഫർ‌.

    രാജേഷ് മൌര്യ എന്ന കടയുടമയാണ് കച്ചവടം ഒന്ന് കൊഴുക്കാനായി വേറിട്ട ഓഫര്‍ പ്രഖ്യാപിച്ചത്. സംഭവമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി കടയുമടമയെ അറസ്റ്റി ചെയ്യുകയും കട പൂട്ടിക്കുകയും ചെയ്തു. ഓഫർ നൽകുന്ന കാര്യം പോസ്റ്റുകൾ‌ വഴിയും നോട്ടീസ് വഴിയും അറിഞ്ഞ് നിരവധി ആളുകളാണ് കടയിലേക്കെത്തിയത്. മാര്‍ച്ച് മൂന്നു ഏഴുവരെയാണ് ഓഫർ പ്രഖ്യാപിച്ചത്.

    Also Read-റോളക്സ് വാച്ചിനു വേണ്ടി യുവതികൾ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി; വാച്ച് ഒറിജിനലല്ലെന്ന് തെളിഞ്ഞത് പിന്നീട്

    സ്ഥലത്തെത്തിയ പൊലീസ് കടയ്ക്ക് മുന്നിൽ‌ കൂടി ജനങ്ങളെ ഒഴിപ്പിക്കുകയും കടയുടമയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.വീഡിയോ അടക്കമുള്ളവ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ എസ്പി അനില്‍ കുമാറിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. എസ്പിയാണ് സംഭവത്തില്‍ നടപടി എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

    Published by:Jayesh Krishnan
    First published: