സജ്ജയ കുമാർ
കന്യാകുമാരി: കന്യാകുമാരി ജില്ലയിലെ മേൽപ്പുറത്തിനടുത്തുള്ള തോട്ടതുമഠം കൃഷ്ണൻ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന വീര ശിവവാജിയുടെ പ്രതിമയുടെ ശില്പം തകർത്ത നിലയിൽ. ഇന്നലെ രാത്രി ആയിരുന്നു സംഭവം. 15 വർഷം മുൻപാണ് ക്ഷേത്രത്തിന്റെ സമീപം ശില്പം സ്ഥാപിച്ചത്.
ഇന്ന് രാവിലെ ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിന് സമീപം എത്തിയപ്പോഴാണ് ശില്പം തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ ക്ഷേത്ര ഭാരവാഹികൾ മാർത്താണ്ഡം പൊലീസിന് പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് എടുത്ത ശേഷം പ്രതികൾക്കായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
News Summary- The statue of Veera Shivavaji, which was installed near the Thottamutham Krishna temple near Melpuram in Kanyakumari district, was destroyed. The incident happened last night. The sculpture was installed near the temple 15 years ago.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kanyakumari, Tamil nadu