ഇന്റർഫേസ് /വാർത്ത /Crime / തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജ് കാംപസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജ് കാംപസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

ബുധനാഴ്ച രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ബുധനാഴ്ച രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

ബുധനാഴ്ച രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: എഞ്ചിനിയറിങ് കോളേജ് കാംപസിൽ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മണ്‍വിള സി ഇ ടിയിലെ വിദ്യാര്‍ത്ഥിയായ പൊന്നാനി സ്വദേശി ഷംസുദ്ദീനെയാണ് (29) മരിച്ച നിലയില്‍ കണ്ടെത്തിയത്.

ബുധനാഴ്ച രാവിലെ ക്യാംപസിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് ഷംസുദ്ദീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാക്ക ഐ ടി ഐയിലെ ഇന്‍സ്‌ട്രക്‌ടറായ ഷംസുദ്ദീനെ പാര്‍ട്ട് ടൈം ആയി സി ഇ ടിയില്‍ എഞ്ചിനീയറിംഗ് പഠിച്ചുവരികയായിരുന്നു.

ഈവനിംഗ് കോഴ്‌സിന് ചേർന്നാണ് ഷംസുദ്ദീൻ സിഇടി എഞ്ചിനിയറിങ് കോഴ്സിന് പഠിച്ചത്. ഇന്നലെയും ഷംസുദ്ദീന്‍ ക്ളാസില്‍ എത്തിയിരുന്നെന്ന് സഹപാഠികള്‍ പറയുന്നു. മരണകാരണം വ്യക്തമല്ല. വിവരം അറിഞ്ഞ് ഷംസുദ്ദീന്‍റെ ബന്ധുക്കൾ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.

പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം ഇന്നുതന്നെ സ്വദേശമായ പൊന്നാനിയിലേക്ക് കൊണ്ടുപോകും. സംഭവത്തിൽ ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശ്രദ്ധിക്കുക:

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Crime news, Thiruvananthapuram