മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ . മലപ്പുറം ചെമ്മൻകടവ് സ്വദേശി മുഹമ്മദ് ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .
അശ്ലീല വീഡിയോകൾ കാണിച്ച് 2019 മുതൽ ബഷീർ 17 വയസ്സുകാരനെ പീഡനത്തിരയാക്കിയെന്നാണ് പരാതി . നിരന്തരം ബഷീറിന്റെ ഉപദ്രവമേറ്റ കുട്ടി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. ഇത് കുട്ടിയുടെ പഠനത്തിലും പെരുമാറ്റത്തിലും മാറ്റം വരുത്തി. ഇത് ശ്രദ്ധയിൽ പെട്ട അധ്യാപകർ കുട്ടിയെ വിളിച്ച് സംസാരിച്ചതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്.
Also read-ഒരു കുടുബത്തിലെ ഏഴുപേർ പുഴയിൽ മരിച്ച നിലയിൽ; ബന്ധുക്കളായ അഞ്ചു പേർ അറസ്റ്റിൽ
തുടർന്ന് അധ്യാപകർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു . ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിക്ക് കൗൺസിലിംഗ് നൽകുകയും പോലീസിന് വിവരം കൈമാറുകയുമായിരുന്നു. തുടർന്നാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത് . കോടതിയിൽ ഹാജരാക്കിയ ബഷീറിനെ റിമാൻഡ് ചെയ്തു . മലപ്പുറം സി ഐ ജോബി തോമസിൻ്റെ നേതൃത്വത്തിലുളള സംഘം ആണ് പ്രതിയെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.