• HOME
  • »
  • NEWS
  • »
  • crime
  • »
  • മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിച്ച അധ്യാപകൻ അറസ്റ്റിൽ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിച്ച അധ്യാപകൻ അറസ്റ്റിൽ; പരാതിപ്പെട്ടാൽ കൊല്ലുമെന്ന് ഭീഷണി

ടോയ്ലറ്റിനു സമീപം കുട്ടിയെ കയറിപിടിച്ച പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു.

  • Share this:

    മലപ്പുറം:  അഞ്ചാം ക്ലാസുകാരിയെ കയറിപ്പിടിച്ച അധ്യാപകൻ അറസ്റ്റിൽ. വണ്ടൂർ തച്ചുണ്ണിക്കുന്ന് സ്വദേശി കുന്നുമ്മൽ ഹൗസിൽ സവാഫി (29)  ആണ് പിടിയിലായത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സി ഐ ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം മൂന്നിനാണ് കേസിനാസ്പദമായ  സംഭവം.

    ടോയ്ലറ്റിനു സമീപം കുട്ടിയെ കയറിപിടിച്ച പ്രതി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുകയായിരുന്നു. തുടർന്ന് ഇക്കാര്യം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.  പിന്നീട് തൊട്ടടുത്ത ദിവസങ്ങളിൽ കുട്ടി സ്ക്കൂളിൽ പോയിരുന്നില്ല. ‌സ്ക്കൂളിലെത്തിയ കുട്ടിയോട് അധ്യാപിക കാര്യം അന്വേഷിച്ചതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.

    Also read-മലപ്പുറത്ത് സൗഹൃദം നടിച്ച് യുവാവിന്‍റെ സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന പ്രതികൾ എംഡിഎംഎയുമായി പിടിയിൽ

    പ്രധാനധ്യാപകൻ്റെ പരാതിയിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ പിടികൂടിയത്. പോലീസ് കേസെടുത്ത വിവരമറിഞ്ഞതോടെ പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടർന്ന്  സി ഐ ഇ ഗോപകുമാറിൻ്റെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയായിരുന്നു.  പോക്സോ വകുപ്പു പ്രകാരമാണ് അറസ്റ്റ്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

    Published by:Sarika KP
    First published: