തൃശൂർ: തൃപ്രയാറില്‍ ബിരിയാണി കടം നല്‍കാത്തതിന്റെ പേരിൽ മൂന്നംഗ സംഘം ഹോട്ടൽ ആക്രമിച്ചു. ആക്രമണത്തില്‍ ഹോട്ടലിലെ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. തൃപ്രയാര്‍ സെന്ററില്‍ ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന കലവറ കഫേ-ആന്റ് റസ്റ്റോറന്‍റ് എന്ന ഹോട്ടലിന് നേരെയാണ് ആക്രമണം നടന്നത്.
ഹോട്ടലിൽ എത്തിയ മൂന്ന് യുവാക്കള്‍ കാഷ് കൗണ്ടറിന്റെ ചുമതലയിലുണ്ടായിരുന്ന ആസാം സ്വദേശി ജുനൈദിനോട് ഭക്ഷണം കടം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ ഉടമയുടെ അനുമതി ഇല്ലാതെ കടം നൽകാനാകില്ലെന്ന് ജുനൈദ് അറിയിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരനെ മൂന്നംഗ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു.
Also Read- മാങ്ങയും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട് 17 കാരനെ കെട്ടിയിട്ട് മർദിച്ചു
കാഷ് കൗണ്ടറിലെ സിസിടിവി ക്യാമറ മൂന്നംഗ അക്രമി സംഘം അടിച്ചുതകർത്ത ശേഷമാണ് ജുനൈദിനെ ക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തില്‍ ജുനൈദിന്‍റെ ചെവിക്ക് ഗുരുതര പരിക്കേറ്റു. വടിയും, ഇഷ്ടികയും ഉപയോഗിച്ചായിരുന്നു ആക്രമണം. തൃപ്രയാർ സ്വദേശികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.
News Summary- A three-member gang attacked a hotel in Thriprayar for non-payment of biryani. An employee of the hotel was seriously injured in the attack
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Thrissur