• HOME
  • »
  • NEWS
  • »
  • crime
  • »
  • മൂന്നുവയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നുവയസുകാരനെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കഞ്ഞിപ്പുര കരിപ്പോൾ പള്ളിക്കാട്ടിൽ നവാഫ് മുഹമ്മദിന്റെ മകൻ ഹനീനാണ് മരിച്ചത്

  • Share this:
മലപ്പുറം: വളാഞ്ചേരി കഞ്ഞിപ്പുരയിൽ കിണറ്റിൽ മൂന്നു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. കഞ്ഞിപ്പുര കരിപ്പോൾ പള്ളിക്കാട്ടിൽ നവാഫ് മുഹമ്മദിന്റെ മകൻ ഹനീനാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പൊലീസ് ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കിണറ്റിൽനിന്ന് എടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എട്ടാംക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

നിലമ്പൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ചുങ്കത്തറ സ്വദേശി പൊട്ടങ്ങല്‍ അസൈനാറി(42)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു സർക്കാർ സ്കൂളിലെ അധ്യാപകനാണ് അസൈനാർ. എട്ടാം ക്ലാസ് വിദ്യാർഥിയെ നിരവധി തവണ ഇയാൾ പീഡനത്തിനിരയാക്കി.

Also Read-സ്ത്രീകള്‍ക്ക് നേരെയുള്ള ‘ഐറ്റം’ പരാമര്‍ശം ലൈംഗികാധിക്ഷേപം; 25കാരന് ഒന്നരവര്‍ഷം തടവ്


കുട്ടിയെ ഭീഷണിപ്പെടുത്തിയാണ് പീഡനത്തിനിരയാക്കിയത്. കുട്ടി പഠനത്തിൽ പിന്നാക്കം പോവുകയും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയു ചെയ്തു. തുടർന്ന് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോകേസ് പ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Published by:Anuraj GR
First published: