HOME /NEWS /Crime / ഭർത്താവിനെയും കുഞ്ഞുമകളെയും ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പിടിയിൽ

ഭർത്താവിനെയും കുഞ്ഞുമകളെയും ഉപേക്ഷിച്ച് പോയ യുവതിയും കാമുകനും പിടിയിൽ

സ്റ്റാനസ് , ആതിര

സ്റ്റാനസ് , ആതിര

ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: ഭർത്താവിനെയും ആറു വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും അറസ്റ്റിലായി. കിളിമാനൂർ മലയാമഠം കടമ്പാട്ടുകോണം പുത്തൻവീട്ടിൽ ആതിര (25), തളിപ്പറമ്പ് മൂന്നാംകുന്ന്, രയറാം വെങ്കിട്ടക്കൽ ഹൗസിൽ സ്റ്റാനസ് (26) എന്നിവരാണ് പൊലീസ് പിടിയിലായത്.

    മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലാവുകയും കാമുകന്റെ പ്രേരണയിൽ ഓഗസ്റ്റ് 25ന് രാത്രി 9.30ന് വീട്ടിൽ മകളെ ഉപേക്ഷിച്ച ശേഷം ഒളിച്ചോടുകയായിരുന്നു.

    You may also like:ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്യാൻ നിർദ്ദേശിച്ച് ആരോഗ്യമന്ത്രി [NEWS]കുഞ്ഞാലിക്കുട്ടിക്ക് നേരിടേണ്ടി വരിക നിരവധി രാഷ്ട്രീയ ചോദ്യങ്ങൾ​ [NEWS] കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച കോ പൈലറ്റ് അഖിലേഷ് ശർമയ്ക്ക് ആൺകുഞ്ഞ് പിറന്നു‍ [NEWS]

    യുവതിയുടെ ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ണൂരിൽ നിന്നും പിടികൂടിയത്.

    ആറു വയസുള്ള മകളെ ഉപേക്ഷിച്ച് പോയതിന് ശിശുസംരക്ഷണ നിയമപ്രകാരം ഇരുവർക്കുമെതിരെ കേസെടുത്ത് കോടതിയിൽ ഹാജരാക്കി. ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.വൈ സുരേഷിന്റെ നിർദ്ദേശാനുസരണം എസ്.എച്ച്.ഒ കെ.ബി മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.

    First published:

    Tags: Crime news, Kerala Crime news