ഇന്റർഫേസ് /വാർത്ത /Crime / Honey Trap | വയോധികനുമായി അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടി; യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ

Honey Trap | വയോധികനുമായി അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടി; യുവതിയും രണ്ട് യുവാക്കളും അറസ്റ്റിൽ

Honeytrap_Panthalam

Honeytrap_Panthalam

വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്ന ചിത്രങ്ങൾ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്

  • Share this:

പത്തനംതിട്ട: ഭൂമി വിൽപ്പനയുടെ പേരിൽ വയോധികനെ സമീപിച്ച് അടുത്തിടപഴകി നഗ്ന ചിത്രങ്ങൾ പകർത്തി പണം തട്ടിയ കേസിൽ യുവതിയും രണ്ട് യുവാക്കളും അറസ്റ്റിലായി(Arrest). അടൂർ ചേന്നംപള്ളിൽ വാടകയ്ക്ക് താമസിക്കുന്ന പന്തളം മങ്ങാരം സ്വദേശി സിന്ധു(41), പന്തളം കുരമ്പാല സ്വദേശി മിഥുൻ(25), പെരിങ്ങനാട് സ്വദേശി അരുൺ കൃഷ്ണൻ(32)എന്നിവരാണ് അറസ്റ്റിലായത്. 2,18000 രൂപയും അര പവന്റെ മോതിരവും റൈസ് കുക്കറുമാണ് ഇവർ തട്ടിയെടുത്തത്. പന്തളം പോലീസാണ് (Kerala Police) ഇവരെ അറസ്റ്റ് ചെയ്തത്.

പന്തളം മുടിയൂർക്കോണം സ്വദേശിയായ വയോധികന്റെ മക്കൾ ഭൂമി വിൽപ്പനയാക്കായി അച്ഛന്റെ ഫോൺ നമ്പർ വെച്ച് പരസ്യം നൽകിയിരുന്നു. ഈ ഫോൺ നമ്പർ ഉപയോഗിച്ചാണ് സിന്ധു വസ്തു വാങ്ങാനെന്ന വ്യാജേന പലതവണ വയോധികനെ ഫോണിൽ ബന്ധപ്പെട്ടതും പണം തട്ടിയെടുക്കുകയും ചെയ്തത്. മക്കൾ ജോലിസ്ഥലത്തായതിനാൽ വയോധികൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നംവംബർ ആദ്യ ആഴ്ചയിൽ വീട്ടിലെത്തി സാഹചര്യങ്ങൾ മനസിലാക്കി ശേഷം ഡിസംബർ ഏഴിന് സ്ഥലം കാണാനെന്ന വ്യാജേന മിഥുനിനൊപ്പം കാറിൽ വീണ്ടും വീട്ടിലെത്തിയാണ് സിന്ധു വയോധികനൊപ്പം നിന്ന് നഗ്ന ചിത്രങ്ങൾ മിഥുനിനെക്കൊണ്ട് എടുപ്പിച്ചു സംഘം പണം തട്ടിയെടുത്തത്.

Murder | യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു

തിരുവനന്തപുരം: പോത്തൻകോട്ട് നട്ടുച്ചയ്ക്ക് ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാൽ വെട്ടിയെടുത്ത് റോഡിൽ എറിഞ്ഞു. പോത്തൻകോട് കല്ലൂരിലാണ് സംഭവം. കല്ലൂർ സ്വദേശി സുധീഷ് (35) ആണ് കൊല്ലപ്പെട്ടത്. വാഹനങ്ങളിലെത്തിയ സംഘം യുവാവിന്റെ കാൽ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാർന്നാണ് മരിച്ചത്. ബൈക്കിലും ഓട്ടോയിലുമായി എത്തിയ 10 ഓളം പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

ഗുണ്ടാസംഘത്തെ കണ്ട് ഓടി വീട്ടിൽ കയറിയ സുധീഷിനെ വീട്ടിനകത്തിട്ടാണ് ആക്രമിച്ചത്. കാൽ വെട്ടിയെടുത്തശേഷം ബൈക്കിൽ കാൽ എടുത്തുകൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഗുണ്ടാ പകയെന്നാണ് പോലീസ് നിഗമനം. പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Viral Video | ഒരുമിച്ച് യാത്രചെയ്തതിന് വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിക്കും പെൺകുട്ടിക്കും മർദ്ദനം; രണ്ടുപേർ പിടിയിൽ

മംഗളൂരു: ഒരുമിച്ച്‌ യാത്ര ചെയ്‌തതിന്‌ വ്യത്യസ്ത മതസ്ഥരായ ആൺകുട്ടിയേയും പെൺകുട്ടിയേയും തടഞ്ഞ് വെച്ച്‌ മർദ്ദിച്ചു. വെള്ളിയാഴ്‌ച രാവിലെ പത്തരയ്‌ക്ക്‌ മംഗളൂരു ബസ്‌ സ്‌റ്റാന്റിലാണ്‌ സംഭവം. ഉഡുപ്പിയിലേക്ക്‌ പോകുന്ന ബസിൽ ഒരേ സീറ്റിലിരുന്ന ഇതര സമുദായത്തിൽ പെട്ട ആൺകുട്ടിയും പെൺകുട്ടിയുമാണ്‌

അക്രമത്തിന്‌ ഇരയായത്‌. ഇരുവരേയും ബസിൽ നിന്ന്‌ പുറത്ത്‌ ഇറക്കിയും അക്രമം തുടർന്നു.

Also Read- 'ഞങ്ങളെ രക്ഷിക്കരുത്, പ്രകാശേട്ടന്‍റെ അടുത്തെത്തണം'; പൊള്ളലേറ്റ് മരണാസന്നയായപ്പോഴും പ്രിയ വിളിച്ചു പറഞ്ഞു

നിങ്ങൾക്ക്‌ ഞങ്ങളുടെ സംഘടനയിൽപെട്ടവരെ പേടിയില്ലെ എന്ന്‌ ചോദിച്ചായിരുന്നു മർദ്ദനം. സംഘപരിവാർ അനുകൂലസംഘടനയിൽപ്പെട്ടവരായിരുന്നു മർദ്ദനത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങൾ അക്രമികൾ തന്നെ പകർത്തി പ്രചരിപ്പിച്ചു. ഇതര മതത്തിൽ പെട്ടവർ ഒന്നിച്ച്‌ പോകവെ അക്രമിക്കപ്പെടുന്നത്‌ സ്ഥിരമായിട്ടും എന്ത്‌ ധൈര്യത്തിലാണ്‌ ഇങ്ങനെ ചെയ്യുന്നത്‌ എന്ന്‌ അക്രമികൾ ചോദിക്കുന്നത്‌ ദൃശ്യങ്ങളിലുണ്ട്‌.

ഇരുവരുടെയും വിലാസവും മറ്റും ചോദിച്ചറിയുന്നതും പെൺകുട്ടി കൈകൂപ്പി കൊണ്ട്‌ വെറുതെ വിടണമെന്ന്‌ അപേക്ഷിക്കുന്നതും പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്‌. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

First published:

Tags: Crime news, Honey trap, Pathanamthitta