കണ്ണൂർ സ്വദേശിയായ യുവാവ് വിദേശത്തുവെച്ച് വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ബംഗാൾ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദ് കെ സിക്ക് (35) എതിരെ പോലീസ് കേസെടുത്തു.
2016 മുതൽ 2020 വരെ ദുബായിൽ പീഡിപ്പിച്ചതായാണ് പരാതി. ദുബായിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയിരുന്നു യുവതി. വിവാഹ മോചനം നേടി കഴിയുകയായിരുന്ന യുവതിയെ അനവധി തവണ പീഡനത്തിന് ഇരയാക്കിയതായി പഴയങ്ങാടി പോലീസ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
ദുബായിൽ ഒരു ട്രാവൽ ഏജൻസിയിൽ അക്കൗണ്ടൻഡ് ആയി ജോലി ചെയ്യുകയായിരുന്നു യുവതി. വിവാഹവാഗ്ദാനം നൽകി പ്രകൃതി വിരുദ്ധ പീഡനത്തിന് വരെ ഇരയാക്കി എന്നാണ് കൊൽക്കത്ത സ്വദേശിയായ യുവതിയുടെ പരാതി. രണ്ടു വ്യത്യസ്ത ഹോട്ടലുകളിലും ദുബായിലെ വസതിയിൽ വച്ചും പീഡനത്തിനിരയാക്കി. എങ്കിലും വിവാഹ വാഗ്ദാനം പാലിച്ചില്ല എന്നും യുവതി പറയുന്നു.
കോവിഡിനെ തുടർന്ന് യുവതി വിദേശത്ത് നിന്ന് മടങ്ങി നാട്ടിലെത്തി. ഇപ്പോൾ ചെന്നൈയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയാണ്. ചെന്നൈയിൽ നിന്ന് കണ്ണൂരിൽ എത്തിയാണ് യുവതി പയ്യന്നൂർ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പഴയങ്ങാടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (n), 377 എന്നിൽ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ എംബസി വഴിയാണ് പോലീസ് കേസ് അന്വേഷിക്കുക.
ആറു വർഷം മുമ്പ് കാണാതായ വീട്ടമ്മയെ കണ്ടെത്തി; നാടുവിട്ടത് ഭർത്താവിന്റെ സുഹൃത്തിനൊപ്പംആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ വീട്ടമ്മയെ ബംഗളരുവിൽ കണ്ടെത്തി. വീട്ടമ്മയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരുന്നതിനിടെയാണ് പൊലീസിന് അപ്രതീക്ഷിത വിവരം ലഭിച്ചത്. ഭർത്താവിന്റെ സുഹൃത്തിനൊപ്പമാണ് വീട്ടമ്മ നാടുവിട്ടത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷന് പരിധിയില്‍നിന്ന് 2015ലാണ് വീട്ടമ്മയെ കാണാതായത്. വീട്ടമ്മ ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഭർത്താവിന്റെ സുഹൃത്തിനൊപ്പമായിരുന്നു ഇവർ ഉണ്ടായിരുന്നത്. ഇവരെ പിന്നീട് ആലപ്പുഴയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി. ഭർത്താവിന്റെ സുഹൃത്തിനൊപ്പം പോകാനാണ് താൽപര്യമെന്ന് വീട്ടമ്മ അറിയിച്ചതോടെ, കോടതി അതിന് അനുവദിക്കുകയായിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം തന്നെ അവർ വീണ്ടും ബംഗളുരുവിലേക്ക് പോയി.
Also Read-
മൂന്നാമതും വിവാഹിതയായ യുവതിയെ കാണാൻ വരുന്നവരെ അമ്മ എതിർത്തു; ഒതളങ്ങ കഴിച്ച് യുവതിയുടെ ആത്മഹത്യശ്രമംഭര്ത്താവിന്റെ സുഹൃത്തും അറുപതുകാരനുമായ വിമുക്ത ഭടനോടൊപ്പമാണ് യുവതി നാടു വിട്ടത്. ആദ്യം ഇവർ മൈസൂര്‍ ചന്നപട്ടണയിലാണ് എത്തിയത്. ഒരു കന്നഡ സ്ത്രീയെ വിവാഹം കഴിച്ച ഇയാൾക്ക് ആ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ടായിരുന്നു. കാണാതായ വീട്ടമ്മയെ അന്വേഷിച്ച് പൊലീസ് 2015ൽ തന്നെ ചന്നപട്ടണയിൽ എത്തിയിരുന്നു. എന്നാൽ യുവതിയെ കണ്ടെത്താനാകാതെ പൊലീസ് മടങ്ങുകയായിരുന്നു. പൊലീസ് ചന്നപട്ടണയിൽ എത്തുമ്പോൾ 15 കിലോമീറ്റർ അകലെ രാമനഗർ എന്ന സ്ഥലത്ത് യുവതി ഉണ്ടായിരുന്നു. ഈ സമയം ഭാഷ അറിയാത്തതിനാൽ, സമീപവാസികൾ പോലും അറിയാതെ, വീട്ടമ്മ വീടിനുള്ളിൽ തന്നെ കഴിഞ്ഞു കൂടുകയായിരുന്നുവെന്നാണ് വിവരം.
മൈസൂരുവിൽ കന്നഡ സ്ത്രീയെ വിവാഹം കഴിച്ചു താമസിച്ചിരുന്ന ഇയാളുമൊന്നിച്ച് വീട്ടമ്മ പിന്നീട് ബംഗളുരുവിലേക്ക് താമസം മാറ്റി. സെക്യൂരിറ്റിയായി പല സ്ഥലങ്ങളില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ക്ക് കന്നഡ സ്ത്രീയില്‍ രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കാണാതാകുമ്പോൾ വീട്ടമ്മയ്ക്കും അതേ പ്രായത്തിലുള്ള രണ്ടു പെണ്‍കുട്ടികളുണ്ടായിരുന്നു. കന്നഡയറിയാത്ത യുവതി വീട്ടില്‍ ഒറ്റയ്ക്കായതിനാല് ഇയാള്‍ സെക്യൂരിറ്റി ജോലി ഉപേക്ഷിച്ച് കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ ഹെല്‍പ്പറായി ജോലി ചെയ്തുവരികയായിരുന്നു.
വീട്ടമ്മയെ കാണാതായി, അന്വേഷണം നടന്നു വരുന്നതിനിടെയാണ് അടുത്തിടെ ഇവർ ഉപയോഗിച്ച ഫോൺ നമ്പർ പൊലീസിന് ലഭിക്കുന്നത്. ഇതുവഴി നടത്തിയ അന്വേഷണമാണ് വീട്ടമ്മയെ കണ്ടെത്താൻ സഹായകരമായതെന്ന് പൊലീസ് പറയുന്നു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് ബംഗളുരുവിലെത്തിയ പൊലീസ് സംഘം വീട്ടമ്മയെയും ഒപ്പം താമസിച്ചിരുന്ന വിമുക്ത ഭടനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഹേബിയസ് കോർപ്പസ് ഹർജി നിലവിൽ ഉള്ളതിനാൽ ഇവിടെ കോടതിയിൽ ഹാജരാക്കി. അന്വേഷണം നിലച്ച കേസ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവിന്റെ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. വി. ബെന്നി ഈ ഫയല്‍ വിശദമായി പരിശോധിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടമ്മയെ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.