• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലം അഞ്ചലിൽ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം അഞ്ചലിൽ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്

  • Share this:

    കൊല്ലം: വനിതാ ഡോക്ടറെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ജില്ലയിലെ അഞ്ചലിലാണ് സംഭവം. ഇ.എന്‍.ടി. ക്ലിനിക് നടത്തുന്ന ഡോ. അരവിന്ദിന്റെ മകള്‍ ഡോ. അര്‍പ്പിത അരവിന്ദിനെ (30)യാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

    കഴിഞ്ഞദിവസം രാത്രി അഞ്ചല്‍ അഗസ്ത്യക്കോട്ടുള്ള വീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഡോ. അരവിന്ദ്-ദേവിക ദമ്പതിമാരുടെ ഏക മകളാണ് അർപ്പിത. എം.ബി.ബി.എസും പി.ജി പഠനവും അർപ്പിത പൂര്‍ത്തിയാക്കിയിരുന്നു.

    അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസ് കേസെടുത്തിട്ടുണ്ട്.

    News Summary- A woman doctor was found dead in her bedroom. The incident took place at Anchal in Kollam district. ENT Dr. who runs the clinic. Aravind’s daughter Dr. Arpita Aravind (30) was found hanging dead.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Anuraj GR
    First published: