നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ബൈക്കിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിച്ചു; സ്കൂട്ടറിൽനിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

  ബൈക്കിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിച്ചു; സ്കൂട്ടറിൽനിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്

  ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേർ അജിത കുമാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയവർ മാല പൊട്ടിക്കാൻ ശ്രമിച്ചത് തടയുന്നതിനിടെ സ്കൂട്ടറിൽ നിന്ന് വീണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. ആലപ്പുഴ (Alappuzha) ചേർത്തലയിൽ പട്ടണക്കാട് പൊലീസ് സ്റ്റേഷനിലെ സീനിയ‌ർ സിവിൽ പൊലീസ് ഓഫീസ‌ർ അജിത കുമാരിയ്ക്കാണ് പരിക്കേറ്റത്. ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേർ അജിത കുമാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. പരിക്കേറ്റ അജിത കുമാരി ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

   ഡ്യൂട്ടി കഴിഞ്ഞു മടങ്ങുമ്പോൾ പച്ചക്കറി വാങ്ങാൻ കടയുടെ അടുത്ത് നിർത്താനായി സ്കൂട്ടറിന്‍റെ വേഗത കുറയ്ക്കുന്നതിനിടെയാണ് മോഷണശ്രമം ഉണ്ടായത്. പിന്നാലെ ബൈക്കിൽ എത്തിയവർ അജിത കുമാരിയുടെ മാലയിൽ പിടിച്ചു പൊട്ടിക്കാൻ ശ്രമിച്ചു. എന്നാൽ സ്കൂട്ടറിൽ ഇരുന്നുകൊണ്ടുതന്നെ അക്രമികളെ ചെറുക്കാൻ അജിത കുമാരി ശ്രമിച്ചു. ഇതിനിടെയാണ് അവർ സ്കൂട്ടറിൽനിന്ന് താഴെ വീണത്. ഇതോടെ മോഷണശ്രമം ഉപേക്ഷിച്ച് ബൈക്കിലെത്തിയവർ കടന്നുകളയുകയായിരുന്നു. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് അജിത കുമാരിയെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂട്ടറിൽനിന്ന് വീഴുന്നതിനിടെ അക്രമികൾ സഞ്ചരിച്ച ബൈക്കിന്‍റെ നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്ന് അജിത കുമാരി പറയുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരിയിലും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കു നേരെ മോഷണശ്രമം ഉണ്ടായി. ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തടഞ്ഞുനിർത്തി ബ്രേസ്ലെറ്റ് കവരാനാണ് മോഷ്ടാക്കൾ ശ്രമിച്ചത്. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലെ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന ദീപ്തിയ്ക്ക് നേരെയാണ് കവർച്ചാശ്രമമുണ്ടായത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൈലാത്തുപടി മൂലമുറിയിൽ സിറിയക്(33) ആണ് അറസ്റ്റിലായത്. എസ്എച്ച്ഒഇ അജീബ്, എസ്ഐ അനില്‍കുമാര്‍, എഎസ്ഐമാരായ ഗിരീഷ്, ചന്ദ്രകുമാര്‍, സാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   Murder | അമ്മ കൊല്ലപ്പെട്ട സംഭവത്തിന് സാക്ഷിയായ മകനെയും കൊന്നു; ആറുവർഷത്തിന് ശേഷം പ്രതികൾ പിടിയിൽ

   തിരുവനന്തപുരം: അമ്മയെ കൊലപ്പെടുത്തിയ സംഭവത്തിന് സാക്ഷിയായ മകനെയും കൊന്ന കേസിൽ ആറുവർഷത്തിന് ശേഷം നാലു പ്രതികൾ പിടിയിലായി. വെഞ്ഞാറമൂട് കീഴായിക്കോണം വണ്ടിപുരയിലെ 2015ൽ  നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഈയടുത്താണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ   അന്വേഷണ ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിച്ചു തെളിവ് എടുപ്പ് നടത്തി. ഗൃഹനാഥയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെ ഒന്നാം സാക്ഷിയായ കൊല്ലപ്പെട്ട സ്ത്രീയുടെ മകനെകൂടി കൊലപ്പെടുത്തിയ സംഭവത്തിലാണ് നാല് പേർ ആറു വർഷങ്ങൾക്കുശേഷം പിടിയിലായത്.

   Also Read- Students Electrocuted | കാൽ വഴുതിയപ്പോൾ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിച്ചു; കൊല്ലത്ത് ഷോക്കേറ്റ് രണ്ട് എഞ്ചിനിയറിങ് വിദ്യാർഥികൾ മരിച്ചു

   2015 മാർച്ചിലായിരുന്നു കേസിസ്പദമായ സംഭവം. കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംഗദന്‍, ഇയാളുടെ ഭാര്യാ സഹോദരന്‍ വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായിട്ടുള്ളത്. അതേസമയം രണ്ടു പ്രതികൾ കേസിൽ നിരപരാധികളാണെന്നും തങ്ങളെ കുടുക്കിയതാണെന്നും നാട്ടുകാരോടു തൊഴുതു കരഞ്ഞു പറയുന്നുണ്ടായിരുന്നു.

   കീഴായിക്കോണം സ്വദേശി 32 വയസുള്ള  പ്രദീപാണ് 2015 ൽ  കൊല്ലപ്പെട്ടത്. ഇയാളുടെ മാതാവ് കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപ്. പ്രസ്തുത കേസില്‍ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കഴുത്തില്‍ കൈലി  മുണ്ട് മുറുക്കിയായിരുന്നു കൊലപാതകം.

   തുടര്‍ന്ന് വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവിന്‍ പ്രകാരം തിരുവനന്തപുരം ജില്ലാ ഡി.സി.ആര്‍.ബി. കേസ് ഏറ്റെടുത്തു. റൂറല്‍ ഡി.സി.ആര്‍.ബി. എന്‍. വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല. റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡിഷണല്‍ എസ്.പി, ഇ.എസ്. ബിജുമോന്‍, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി.സുല്‍ഫിക്കര്‍ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചു. എ.എസ്.ഐ. ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
   Published by:Anuraj GR
   First published:
   )}