• HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മായിയമ്മയെ ആക്രമിച്ച് വീട്ടിൽ കവർച്ച നടത്താൻ ക്വട്ടേഷൻ കൊടുത്ത യുവതി അറസ്റ്റിൽ

അമ്മായിയമ്മയെ ആക്രമിച്ച് വീട്ടിൽ കവർച്ച നടത്താൻ ക്വട്ടേഷൻ കൊടുത്ത യുവതി അറസ്റ്റിൽ

വീട്ടുവഴക്കും, സ്വർണാഭരണങ്ങൾ ധരിക്കാൻ അനുവദിക്കാത്തതുമാണ് യുവതിക്ക് അമ്മായിയമ്മയോടെ് വൈരാഗ്യം തോന്നാൻ കാരണം

  • Share this:

    പൂനെ: കുടുംബവഴക്കിനെ തുടർന്ന് അമ്മായിയമ്മയെ ആക്രമിച്ച് കൊള്ളയടിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി അറസ്റ്റിലായി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. മൂന്നുപേർ അടങ്ങുന്ന സംഘത്തിനാണ് അമ്മായിയമ്മയെ ആക്രമിക്കാൻ യുവതി ക്വട്ടേഷൻ നൽകിയത്. പൂനെ സിറ്റി പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

    ഫെബ്രുവരി രണ്ടിന് കോണ്ട്വയിലെ മിതാ നഗറിൽ പട്ടാപ്പകൽ വീട്ടിൽ കയറി വൃദ്ധയെ ആക്രമിച്ച ശേഷം മരുമകളുടെ സ്വർണ്ണ വളകളും സ്വർണ്ണ മാലയും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

    വയോധിക പിന്നീട് കോണ്ട്വ പോലീസ് സ്റ്റേഷനെ സമീപിച്ചു. കവർച്ചയെക്കുറിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, കുറ്റകൃത്യത്തെക്കുറിച്ച് യുവതിയുടെ മരുമകൾ നൽകിയ മൊഴിയിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വസ്തുത പുറത്തുവന്നത്. അതേസമയം, പ്രദേശത്തെ ചില സിസിടിവി ക്യാമറകളിൽ പതിഞ്ഞ വീഡിയോ പരിശോധിച്ചപ്പോൾ കർണാടകയിലെ ഗുൽബർഗയിൽ നിന്നുള്ള മൂന്ന് പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തി.

    ഇതോടെ കാസിം നായിക്‌വാദി (21), മെഹബൂബ്‌സാബ് ബർദാജെ (25), അബ്ദുൾ മുല്ല (19) എന്നീ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ യുവതിയുടെ നിർദ്ദേശപ്രകാരമാണ് കവർച്ച നടത്തിയതെന്ന് കണ്ടെത്തി. ഞായറാഴ്ചയാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുവഴക്കും, സ്വർണാഭരണങ്ങൾ ധരിക്കാൻ അനുവദിക്കാത്തതുമാണ് യുവതിക്ക് അമ്മായിയമ്മയോടെ് വൈരാഗ്യം തോന്നാൻ കാരണം.

    Published by:Anuraj GR
    First published: