• HOME
  • »
  • NEWS
  • »
  • crime
  • »
  • നിരവധി മോഷണങ്ങൾ നടത്തി തമിഴ്നാട്ടിലേക്ക് കടന്ന സ്ത്രീ പിടിയിൽ

നിരവധി മോഷണങ്ങൾ നടത്തി തമിഴ്നാട്ടിലേക്ക് കടന്ന സ്ത്രീ പിടിയിൽ

കഴിഞ്ഞ ആറു മാസത്തിനിടെ വനജകുമാർ എട്ടോളം മോഷണങ്ങൾ നടത്തിയതായി പൊലീസ് പറയുന്നു

  • Share this:

    തിരുവനന്തപുരം: നിരവധി മോഷണങ്ങൾ നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി
    പിടിയിൽ. പാറശ്ശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടിൽ മല്ലിക എന്ന് വിളിക്കുന്ന വനജകുമാരി(45) ആണ് പിടിയിലായത്.

    തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പാറശാല പോലീസാണ് അറസ്റ്റ് ചെയ്തത്. പാറശാല, നെയ്യാറ്റിൻകര, വെള്ളറട, പോലീസ് സ്റ്റേഷൻ പരിധികളിലെ നിരവധി മോഷണ കേസുകളിൽ പ്രതിയാണ് വനജ കുമാർ.

    2023 ജനുവരി പതിനാറാം തീയതി നെടിയാംകോട് മോഷണം നടത്തിയ ശേഷം ഒരു ഓട്ടോയിൽ കയറി ധനുവച്ചപുരത്ത് മറ്റൊരു വീട്ടിൽ കയറി അവിടെ നിന്നും മൊബൈൽ ഫോണും 4000 രൂപയും ബാങ്ക് രേഖകളും മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു.

    Also Read- തൃശൂരിൽ 95 പവൻ കവർന്നതിന് അറസ്റ്റിലായ പ്രതി കൊല്ലം പുനലൂരിലെ വീട്ടിൽനിന്ന് 25 പവൻ സ്വർണം മോഷ്ടിച്ചു

    ഏതാനും മാസം മുമ്പ് ഉദിയൻകുളങ്ങരയിൽ നിന്ന് 35,000 രൂപയും രണ്ടു പവന്റെ സ്വർണമാലയും മോഷ്ടിച്ചതിന് നിലവിൽ വനജ കുമാരിക്കെതിരെ പാറശ്ശാല പോലീസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

    കഴിഞ്ഞ ആറു മാസത്തിനിടെ പ്രതി എട്ടോളം മോഷണങ്ങൾ നടത്തിയതായി പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

    Published by:Anuraj GR
    First published: