ഉത്തർപ്രദേശ്: എംബിബിഎസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം നിർബന്ധിച്ച് മതംമാറ്റാൻ ശ്രമിച്ച രണ്ടു പേർ അറസ്റ്റിൽ. വിവാഹത്തിനായി ഹിന്ദുമതത്തിൽ നിന്ന് ഇസ്‌ലാം മതം സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്തിയതിനാണ് ഡൽഹിയിലെ ഒരു സ്വകാര്യ ബാങ്കിലെ 30 കാരനായ ജീവനക്കാരനെയും പിതാവിനെയുമാണ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം.
ഡൽഹി സംഗം വിഹാർ സ്വദേശികളായ മുഹമ്മദ് അഖ്‌ലാഖ്(30), പിതാവ് മുഹമ്മദ് മൊയ്‌നിനെയും(52) ആണ് ഗ്രേറ്റർ നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയ വഴി കണ്ടുമുട്ടിയ ഈയാൾ സ്വന്തം പേര് വിവരം ഒളിപ്പിച്ചാണ് പെൺകുട്ടിയുമായി സൗഹൃദത്തിലാക്കുന്നത്. പിന്നീട് ഇത് ശാരീരിക ബന്ധത്തിലേക്ക് വഴിമാറുകയും ചെയ്തതായി പരാതിക്കാരി ആരോപിച്ചു.
ഒടുവിൽ പ്രതി ലൈംഗികമായി ചൂഷണം ചെയ്യുകയും പിന്നീട് മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകി. ആദിത്യ ശർമ്മ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് വിദ്യാർത്ഥിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചതെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഗ്രേറ്റർ നോയിഡ) ദിനേഷ് കുമാർ സിംഗ് പിടിഐയോട് പറഞ്ഞു. പ്രതി വിവാഹിതനാണെന്നും ഇയാൾക്ക് രണ്ട് കുട്ടികളുണ്ടെന്നും പൊലീസ് കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.