ഇന്റർഫേസ് /വാർത്ത /Crime / ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തി, കടന്നുപിടിച്ചു; പത്തനംതിട്ടയിൽ യുവാവ് അറസ്റ്റിൽ

യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി.

യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി.

യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയുണ്ട്. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി.

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Pathanamthitta
  • Share this:

പത്തനംതിട്ട: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവതിയെ തടഞ്ഞുനിർത്തിയശേഷം കടന്ന് പിടിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വള്ളംകുളം സ്വദേശി വിഷ്ണുവാണ് തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി നെല്ലാട് പാടത്തുംപാലത്തിന് സമീപത്ത് വച്ചാണ് അക്രമിക്കുന്നത്. യുവതിയുടെ സ്കൂട്ടർ തടഞ്ഞു നിർത്തിയ വിഷ്ണു ആദ്യം അസഭ്യം പറയുകയും പിന്നീട് കടന്ന് പിടിക്കുകയുമായിരുന്നു. ഇതിനിടെയിൽ യുവതിയുടെ ചുരിദാർ വലിച്ചു കീറാൻ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടികൂടി. ഈ സമയം വിഷ്ണു സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടു.

Also read-13കാരിയായ മകളെ ബന്ധുവീട്ടിലെത്തിച്ച് പീഡിപ്പിച്ച അച്ഛന് 78 വര്‍ഷം കഠിനതടവ്

നിരന്തരം വിഷ്ണു യുവതിയെ ശല്യപ്പെടുത്തുമായിരുന്നു. ഇതിനെതിരെ യുവതി പൊലീസിൽ പരാതി നൽകിയതാണ് വഴിയിൽ തടഞ്ഞു നിർത്തിയുള്ള അതിക്രമത്തിന് കാരണം. സംഭവം ഉണ്ടായതിന് പിന്നാലെ യുവതി തിരുവല്ല പൊലീസിൽ വീണ്ടും പരാതി നൽകി. ബുധനാഴ്ച രാവിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

First published:

Tags: ARRESTED, Pathanamthitta