HOME /NEWS /Crime / സ്ത്രീവേഷത്തിൽ വസ്ത്രം വാങ്ങാനെത്തി തൃശൂരിൽ കടയുടമയെ കമ്പിവടി കൊണ്ട് ആക്രമിച്ച യുവാവ് നാട്ടുകാരുടെ പിടിയിൽ

സ്ത്രീവേഷത്തിൽ വസ്ത്രം വാങ്ങാനെത്തി തൃശൂരിൽ കടയുടമയെ കമ്പിവടി കൊണ്ട് ആക്രമിച്ച യുവാവ് നാട്ടുകാരുടെ പിടിയിൽ

മുഖത്ത് മാസ്ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യജേന രമയോട് തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു.

മുഖത്ത് മാസ്ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യജേന രമയോട് തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു.

മുഖത്ത് മാസ്ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യജേന രമയോട് തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെടുകയായിരുന്നു.

  • Share this:

    തൃശ്ശൂർ: സ്ത്രീവേഷത്തിൽ വസ്ത്രം വാങ്ങാനെത്തിയ മോഷ്ടാവ് തൃശൂരിൽ കടയുടമയെ കമ്പിവടി കൊണ്ട് ആക്രമിച്ചു. കുന്നത്തങ്ങാടിയിൽ പ്രഭ ഫാഷൻ ആൻഡ് ഇന്നർവെയേഴ്സ് ഉടമ, വെളൂത്തൂർ പരക്കാട് വട്ടപ്പറമ്പിൽ രാമചന്ദ്രന്റെ ഭാര്യ രമയെ (50)യാണ് പട്ടാപ്പകൽ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചത്. ആരു കണ്ടാലും സ്തീയാണെന്ന് തെറ്റുദ്ധരിപ്പിക്കുന്ന രീതിയില്‍ എത്തിയ ഇയാളുടെ മാസ്കും ഷോളും മാറ്റിയപ്പോഴാണ് പ്രതി പുരുഷനാണെന്നു നാട്ടുകാർക്ക് മനസിലായത്. സംഭവവുമായി ബന്ധപ്പെട്ട് വെളുത്തൂർ പാലൊളി ധനേഷാണ് (കണ്ണൻ–40) അറസ്റ്റ് ചെയ്തു.ആക്രമണത്തിൽ പരുക്കേറ്റ രമ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

    ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം. മൂകയെന്ന വ്യജേന സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തി ബ്ലൗസ്തുണി, ചുരിദാർ മെറ്റീരിയൽ എന്നിവ ആവശ്യപ്പെടുകയായിരുന്നു. മുഖത്ത് മാസ്ക് വച്ച് സ്ത്രീവേഷത്തിൽ കാൻസർ രോഗിയെ പോലെ കടയിലെത്തിയ ധനേഷ് മൂകയെന്ന വ്യജേന രമയോട് തുണിത്തരങ്ങൾ വേണമെന്ന് ആംഗ്യഭാഷയിൽ ആവശ്യപ്പെട്ടു. രമ തുണിയെടുത്തു കൗണ്ടറിലെ മേശയി‍ൽ വച്ചപ്പോൾ പണം തികയില്ലെന്നും പുറത്ത് പോയി വരാമെന്നും കാണിച്ചു പ്രതി തിരിച്ചുപോയി. വീണ്ടും വന്നു ബിൽ എഴുതാൻ ആവശ്യപ്പെടുകയും ബിൽ ബുക്ക് എടുക്കാൻ കുമ്പിട്ട രമയുടെ തലയ്ക്ക് കമ്പിവടികൊണ്ട് അടിക്കുകയുമായിരുന്നു. 2 തവണ കൂടി അടിയേറ്റ രമ അക്രമിയെ തടുത്ത് പുറത്തേക്കു തള്ളി.

    Also read-മലപ്പുറത്ത് വീടിന്റെ ടെറസിൽ യുവതിയുടെ മൃതദേഹം; ഭർത്താവിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യുന്നു

    നിലവിളി കേട്ട് സമീപത്തെ കടകളലുണ്ടായിരുന്നവരും നാട്ടുകാരുമെല്ലാം ഓടിയെത്തുകയും അക്രമിയെ പിടികൂടി പുറത്ത് കെട്ടിയിടുകയുമായിരുന്നു. ഇതിനു മുൻരപും ഇയാൾ കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ എത്തിയിരുന്നതായി രമ പറഞ്ഞു. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു പെരുമാറ്റം. ധനേഷ് നേരത്തെ ഗൾഫിലായിരുന്നു. പിന്നീട് കുന്നത്തങ്ങാടി സെന്ററിൽ ലോട്ടറി കച്ചവടവും ഹോട്ടലും നടത്തിയിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

    First published:

    Tags: Attack Against Woman, Thrissur news