കൊച്ചി: സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ പള്ളുരുത്തിയില്‍ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. കച്ചേരിപ്പടി ക്രോസ് റോഡിലെ താമസക്കാരന് നിഖിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിപ്പടിയില്‍ ട്യൂഷനെടുത്തിരുന്ന നിഖില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം അറസ്റ്റിലായി. 50 ദിവസത്തോളം ജയിലിലും കഴിഞ്ഞു. ഈ കേസില്‍ സാക്ഷി പറഞ്ഞ ഗണേശനെയാണ് നിഖില്‍ കഴിഞ്ഞ ദിവസം കുത്തിപരുക്കേല്‍പ്പിച്ചത്.
Also read-പതിനഞ്ചുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ 78കാരനായ ഡോക്ടർ അറസ്റ്റിൽ
ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനായ ഗണേശിനെ കടയിലെത്തി നിഖില്‍ കയ്യില്‍ കരുതിയിരുന്ന കത്തിയുപോഗിച്ച് ആക്രമിക്കുകയായിരുന്നു. . ഗണേശന്റെ തലയിലും തോളിലും ഉള്‍പ്പെടെ കുത്തേറ്റു. പരിക്കേറ്റ ഗണേശനെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിനു ശേഷം നിഖില്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ വീട്ടില്‍ നിന്ന് പൊലീസ് പിടികൂടി. അന്ന് കേസില്‍ എതിര് നിന്നതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് നിഖില്‍ പൊലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ നിഖിലിനെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.