തിരുവനന്തപുരം: സ്വകാര്യ ബസ്സിൽ പോക്കറ്റടിക്കാൻ ശ്രമിച്ച കേസിൽ തിരുവനന്തപുരം കിളിമാനൂരിൽ പ്രതി കയ്യോടെ പിടിയിലായി. കിളിമാനൂര്‍ പാപ്പാല ചാക്കുടി സ്വദേശി സന്തോഷ് (31) ആണ് പിടിയിലായത്. കിളിമാനൂര്‍ സ്വദേശിയായ രവിയുടെ പണമാണ് ബസ് യാത്രയ്ക്കിടെ ഇയാള്‍ തട്ടിയെടുക്കാൻ ശ്രമിച്ചത്.
Also read-തിക്കും തിരക്കുമുള്ള സ്ഥലങ്ങളിൽ സംഘമായെത്തി മാല കവരും; യുവതി പിടിയിൽ
പോക്കറ്റിൽ നിന്ന് പണം കവര്‍ന്നത് തടഞ്ഞപ്പോൾ രവിയുടെ കൈ കടിച്ച് മുറിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും ബസ് ജീവനക്കാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു. ശേഷം ഇയാളെ പോലീസിൽ ഏൽപ്പിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.