കൊച്ചി: കെഎസ്ഇബി ഓഫിസിനു മുൻപിൽ നിന്ന് ട്രാൻസ്ഫോമർ അടിച്ചു മാറ്റി പെട്ടി ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച മോഷ്ടാക്കൾ നാട്ടുകാർ പിടികൂടി.വിഷുവായതിനാൽ കണി കാണാനായി വെളുപ്പിന് എഴുന്നേറ്റപ്പോഴാണ് നാട്ടുകാർക്ക് ഇവരെ പിടികൂടിയത്. കൊൽക്കത്ത സ്വദേശി മുഹമ്മദ് റൂബൽ മൊല്ലയാണു(24) നാട്ടുകാരുടെ സഹായത്തോടെ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഒപ്പമുള്ള രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
പുലർച്ചെ 3.30തോടെ ചേരാനല്ലൂർ കെഎസ്ഇബി ഓഫിസിനു മുന്നിലാണ് സംഭവം നടന്നത്. ഇടയക്കുന്നം പാലത്തിനു സമീപമുള്ള കെഎസ്ഇബി ഓഫിസിനു മുന്നിൽ ഏതാനും ദിവസങ്ങളായി വച്ചിരുന്ന ട്രാൻസ്ഫോമറാണു മോഷ്ടിച്ചു കടത്തിയത്. ഇത് പെട്ടി ഓട്ടോയിൽ ട്രാൻസ്ഫോമർ കയറ്റി കടത്തി കൊണ്ടു പോകുന്നതിനിടെയാണ് നാട്ടുകാർ ഇവരെ ചോദ്യം ചെയ്തത്.
Also read-വീട്ടിൽ ഒറ്റക്കായിരുന്ന വീട്ടമ്മയെ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍
ഇതോടെ വാഹനം നിർത്താതെ വേഗത്തിൽ ഓടിച്ചു പോയതോടെ നാട്ടുകാർ പിന്തുടർന്നു തടഞ്ഞു നിർത്തുകയായിരുന്നു. ഈ സമയം കെഎസ്ഇബിയിൽ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഓവർസീയർ ജോൺസൻ, സാജു മാത്യു എന്നിവരും വിവരം അറിഞ്ഞു സ്ഥലത്തെത്തി പൊലീസിനെ വിവരം അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെട്ടി ഓട്ടോറിക്ഷ മോഷ്ടിച്ചതാണെന്ന സംശയമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.