കോഴിക്കോട്: കനറാ ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന സ്കുട്ടര്‍ മോഷ്ടിച്ചയാള്‍ പിടിയില്‍. നരിക്കുനി പാറന്നൂര്‍ പുല്പറമ്പില് പുറായില്‍ റാസി യൂനസാണ് പിടിയിലായത്. മോഷ്ടിച്ച സ്കൂട്ടര്‍ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ കൊടുവള്ളി പൊലീസിന്റെ പിടിയിലാവുകയായിരുന്നു.
മാർച്ച് 11ന് രാവിലെ ജോലിക്കു പോകുന്ന സമയം ഉടമസ്ഥൻ കൊടുവള്ളി ടൗണില്‍ കനറാ ബാങ്കിന് സമീപം പാര്‍ക്ക് ചെയ്തുപോയ സ്കൂട്ടര്‍ വൈകുന്നേരം ജോലികഴിഞ്ഞു മടങ്ങിയെത്തിയപ്പോള്‍ കാണാതാവുകയായിരുന്നു. കാണാതായതിനെ തുടർന്ന് കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പ്രതിയെ ബുധനാഴ്ച രാത്രി നരിക്കുനിയില്‍ വച്ചു മോഷണം നടത്തിയ സ്കൂട്ടറുമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് പിടികൂടുമ്പോള്‍ മോഷ്ടിച്ച സ്കൂട്ടര്‍ രൂപമാറ്റം വരുത്തി വ്യാജ നമ്പര്‍ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.
പ്രതി മോഷണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരീക്ഷിച്ചു വരികയുമായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.