കൊല്ലം: കൊട്ടാരക്കരയിൽ കളിപ്പാട്ടത്തിനൊപ്പം എംഡിഎംഎയുമായി യുവാവ് പിടിയില്‍. കൊല്ലം പട്ടത്താനം സ്വദേശി അമല്‍ (24)നെയാണ് 106 ഗ്രാം എംഡിഎംഎയുമായി കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ച് കൊല്ലത്ത് വിൽപ്പന നടത്തിയിരുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ ബംഗളൂരുവിൽ പോയി വരും വഴി കൊട്ടാരക്കരയിൽ ബസ് ഇറങ്ങിയപ്പോഴാണ് അമലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
Also read-നെടുമ്പാശേരിയിൽ ശരീരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 36 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
അമലിന്റെ കൈവശമുണ്ടായിരുന്ന ബാഗ് പൊലീസിന്റെ ഡാൻസാഫ് സംഘം വിശദമായി പരിശോധിച്ചപ്പോഴാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. അമലിനൊപ്പം ലഹരി മരുന്ന് കടത്ത് സംഘത്തിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇത്ര വലിയ തോതിൽ ലഹരി മരുന്നു വാങ്ങിക്കാൻ പണം മുടക്കിയത് ആരെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.