കൊച്ചി: ഓണ്‍ലൈന്‍ മത്സ്യ വ്യാപാരത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാവ് എക്സൈസ് പിടിയില്‍. ചമ്പക്കര പെരിക്കാട് മാപ്പുഞ്ചേരി വീട്ടില്‍ മിലന് ജോസഫ് (29) ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കലിൽ നിന്ന് 2.210 ഗ്രാം എം.ഡി.എം.എ.യും പിടിച്ചെടുത്തു.
ബെംഗളൂരുവില്‍നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിച്ച് എറണാകുളം നഗരത്തില്‍ വില്‍പ്പന നടത്തിവരുകയായിരുന്നു ഇയാൾ എന്ന് പോലീസ് പറഞ്ഞു. ഇടപ്പള്ളി ഓവര്‍ബ്രിഡ്ജിന് സമീപത്തുവെച്ചാണ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. ടെനിമോന്റെ മേല്‍നോട്ടത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime in kochi, MDMA Seized