• HOME
  • »
  • NEWS
  • »
  • crime
  • »
  • ഹെൽമെറ്റ് ധരിച്ചെത്തി ബിയർ വാങ്ങി വിലകൂടിയ മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ഹെൽമെറ്റ് ധരിച്ചെത്തി ബിയർ വാങ്ങി വിലകൂടിയ മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ബിവറേജ്‌ കോർപ്പറേഷനിൽ എത്തിയ ഇയാൾ മദ്യം വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിക്കുകയായിരുന്നു.

  • Share this:

    വയനാട്: ബിവറേജ്‌ കോർപ്പറേഷന്റെ കൽപ്പറ്റ ഔട്ട്‌ലെറ്റിന്റെ പ്രീമിയം കൗണ്ടറിൽ നിന്ന്‌ മദ്യം മോഷ്‌ടിച്ച യുവാവ്‌ പിടിയിൽ. മുട്ടിൽ സ്വദേശി രാജേന്ദ്രൻ(35)നെയാണ്‌ കൽപ്പറ്റ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

    Also read-നൂറിലധികം മാല കവർന്ന സംസ്ഥാനത്തെ കുപ്രസിദ്ധ മോഷ്ടാവ് കൊട്ടാരക്കരയിൽ പിടിയിലായി

    ജനുവരി 29ന്‌ വൈകീട്ട്‌ ആറരയോടെയാണ് ബിവറേജ്‌ കോർപ്പറേഷനിൽ എത്തിയ ഇയാൾ മദ്യം വസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ചത്. എന്നാല്‍ ജീവനക്കാർ പിടികൂടുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ പിന്നീട്‌ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ സ്ഥിരമായി മോഷണം നടത്തുന്നതായി കണ്ടെത്തിയത്. ഇതോടെയാണ്‌ ഔട്ട്‌ലെറ്റ്‌ മാനേജർ പൊലീസിൽ പരാതി നൽകിയത്‌. വില കൂടിയ ചില മദ്യ കുപ്പികള്‍ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സിസിടിവി പരിശോധിച്ചത്. വില കൂടിയ മദ്യം ഒളിപ്പിച്ച ശേഷം വില കുറഞ്ഞ ബിയര്‍ വാങ്ങി ഔട്ട്‌ലെറ്റില്‍നിന്ന് പുറത്തേക്ക് പോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളിലുള്ളത്.

    Published by:Sarika KP
    First published: