മലപ്പുറം: പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ അറസ്റ്റില്‍. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയ്യൂബി(28)നെയാണ് നിലമ്പൂര്‍ വനം റേഞ്ച് ഓഫീസര്‍ കെ ജി അന്‍വറും സംഘവും അറസ്റ്റ് ചെയ്തത്. കൂടെയുണ്ടായിരുന്ന മുജീബ് എന്ന യുവാവാണ് ഓടി രക്ഷപ്പെട്ടത്. വേട്ടക്ക് ഉപയോഗിച്ച ലൈസന്‍സില്ലാത്ത നാടന്‍ തോക്ക്, വെടിയുണ്ട, ബൈക്ക് എന്നിവയും കസ്റ്റഡിയിലെടുത്തു.
ഇത് കൂടാതെ രണ്ട് ഇലക്ട്രോണിക് ത്രാസുകള്‍, നാല് കത്തികള്‍, രണ്ട് ഹെഡ് ലൈറ്റ്, ആയുധങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്ന ഉപകരണം എന്നിവയും അയ്യൂബിന്റെ ബാഗില്‍ നിന്നും കണ്ടെടുത്തു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
Also read-വയനാട്ടിൽ മാരക മയക്കുമരുന്നായ LSD സ്റ്റാമ്പുമായി കര്‍ണാടക സ്വദേശി പിടിയില്‍
പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ബൈക്കിന്റെ പിറകില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകര്‍ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിനിടയില്‍ പ്രതിക്കൊപ്പം ബൈക്കിന്റെ പിറകിലിരുന്ന മുജീബ് ഓടി രക്ഷപ്പെട്ടു. പുള്ളിമാനിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെ വെടിയേറ്റ പാടുകളുണ്ട്. പുള്ളിമാന്റ കഴുത്ത് അറുത്തശേഷം വയര്‍കീറി ആന്തരാവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Crime malappuram, Hunting