കോഴിക്കോട്: താമരശേരിയിൽ യുവാവിന് വെട്ടേറ്റു. നരിക്കുനി കാരുകുളങ്ങര മൃതുലിനാണ് വെട്ടേറ്റത്. പരപ്പൻ പൊയിലിന് സമീപം വട്ടക്കുണ്ട് പാലത്തിനോട് ചേർന്നുള്ള തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് അക്രമണം. വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് സംഭവം.
Also read-വീടു മാറി ഡോർബെൽ അടിച്ചതിന് കറുത്ത വർഗക്കാരനു നേരെ വെടിയുതിർത്തു; യുഎസിൽ വൻ പ്രതിഷേധം
കാറിലെത്തിയ വാടിക്കൽ സ്വദേശി ബിജുവാണ് ആക്രമിച്ചതെന്ന് മൃതുൽ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അക്രമത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന. താമരശേരി പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.