തിരുവനന്തപുരം: ഭാര്യ പിണങ്ങിപ്പോയതിനെ തുടർന്ന് ഭാര്യാമാതാവിന്റെ വീടിനുനേരേ പടക്കമെറിഞ്ഞ യുവാവ് പിടിയിൽ. ചിറയിൻകീഴ് കിഴുവിലം ചെറുവള്ളിമുക്ക് കാടായിക്കോണം പള്ളിക്ക് സമീപം അക്കരവീട്ടിൽ കവിതയുടെ വീട്ടിലേക്കാണ് പടക്കമെറിഞ്ഞത്.
ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സംഭവത്തിൽ വീടിന്റെ മുൻവശത്തെ കതക് കത്തിനശിച്ചു. വീടിനു കേടുപാട് സംഭവിച്ചു.
സംഭവത്തിൽ ആറ്റിങ്ങൽ വേലാംകൊണം ശിവശക്തി വീട്ടിൽ റപ്പായി എന്ന് വിളിക്കുന്ന ശ്രീനാഥ്( 26), അഞ്ചുതെങ് അരിവാളം ലക്ഷ്മി വിലാസം വീട്ടിൽ ജഗ്ഗു എന്ന് വിളിക്കുന്ന വിഷ്ണു( 22) എന്നിവരെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തു.
Also Read- പ്രണയം നടിച്ച് ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 29കാരന് എട്ടുവർഷം കഠിന തടവ്
കവിതയുടെ മകളുടെ ഭർത്താവാണ് ഒന്നാം പ്രതിയായ ശ്രീനാഥ്. ഭാര്യ പിണങ്ങി അമ്മയുടെ വീട്ടിലേക്ക് മടങ്ങിയതിലുള്ള വിരോധമാണ് പടക്കമേറിൽ കലാശിച്ചത്. ശ്രീനാഥും സുഹൃത്ത് വിഷ്ണുവും കൂടിയാണ് ഒരു ബൈക്കിൽ എത്തി അക്രമം നടത്തിയത്.
Also Read- വിദേശജോലിക്ക് വരുമാന സർട്ടിഫിക്കറ്റിനായി 10,000 രൂപ കൈക്കൂലി; തഹസീൽദാർ വിജിലൻസ് പിടിയിൽ
ആറ്റിങ്ങൽ ഡിവൈ എസ് പി ജി ബിനുവിന്റെ നേതൃത്വത്തിൽ ചിറയിൻകീഴ് എസ് എച്ച് ഒ ജി ബി മുകേഷ്, എസ്ഐ ഡി ശാലു, സിപിഒമാരായ നൂറുൽ അമീൻ, അരവിന്ദ്, മുസമിൽ, അഞ്ചുതെങ്ങ് എസ് ഐ സജീവ്, സീനിയർ സിപിഒ സജു, ഷംനാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.