നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നാലു മണിക്കൂറിനിടെ രണ്ടു തവണ കൂട്ട ബലാത്സംഗം; രാത്രിയിൽ വീട് വിട്ടിറങ്ങിയ 16കാരിക്ക് ഉണ്ടായ ദുരനുഭവം

  നാലു മണിക്കൂറിനിടെ രണ്ടു തവണ കൂട്ട ബലാത്സംഗം; രാത്രിയിൽ വീട് വിട്ടിറങ്ങിയ 16കാരിക്ക് ഉണ്ടായ ദുരനുഭവം

  രണ്ടുപേർ ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയും ചെയ്തു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   നാഗ്പൂർ: വീട്ടുകാരുമായി പിണങ്ങി രാത്രി വീട് വിട്ടിറങ്ങിയ പെൺകുട്ടി നാലു മണിക്കൂറിനിടെ രണ്ടു തവണ കൂട്ടബലാത്സംഗത്തിന് ഇരയായി. മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് സംഭവം. ഏകദേശം ആറോളം പേർ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ നാഗ്പുർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

   ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് പെൺകുട്ടി വീട്ടുകാരുമായി വഴക്കുണ്ടാക്കി ഇറങ്ങിപ്പോയത്. വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി സിവിൽ ലൈനിലേക്ക് പോകാൻ ഒരു ഓട്ടോ റിക്ഷയിൽ കയറി, പക്ഷേ പെൺകുട്ടിയുടെ കൈയിൽ പണില്ലെന്ന് മനസിലാക്കിയ ഡ്രൈവർ ഓട്ടോയിൽനിന്ന് ഇറക്കാൻ നിർബന്ധിച്ചു. ഈ സമയം സമീപത്തുണ്ടായിരുന്ന രണ്ട് ഓട്ടോഡ്രൈവർമാർ കൂടി അവിടെ എത്തി. മൊഹ്ദ് തൗസീഫ് (26), മുഹമ്മദ് ഷാനവാസ് എന്ന സന (25) എന്നിവരാണ് വന്നത്. അവർ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി ടിംകി പ്രദേശത്തെ ഒരു റെയിൽവേ കോളനിയിലെ മുറിയിലേക്ക് എത്തിക്കുകയും ഇരുവരും ചേർന്ന് അവളെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

   അതിനു ശേഷം തൗസീഫും സനയും പെൺകുട്ടിയെ മറ്റൊരു ഓട്ടോ റിക്ഷ ഡ്രൈവറായ മുഹമ്മദ് മുഷീറിനും (23) ഇന്ദിരാഗാന്ധി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആസ്പത്രിക്ക് (ഐജിജിഎംസിഎച്ച്) സമീപമുള്ള മറ്റൊരാൾക്കും കൈമാറി. മുഷീറും മറ്റൊരാളും ഓട്ടോറിക്ഷയ്ക്കുള്ളിൽ വച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും പിന്നീട് ഓടി രക്ഷപ്പെടുകയും ചെയ്തു. ഇതിനിടെ അവശനിലയിലായ പെൺകുട്ടിയെ മറ്റ് രണ്ട് ഓട്ടോറിക്ഷ ഡ്രൈവർമാർ ശ്രദ്ധിക്കുകയും എന്താണ് സംഭവിച്ചതെന്ന് അവളോട് ചോദിച്ചു മനസിലാക്കുകയും ചെയ്തു. നാസിക്കിലേക്ക് പോകണമെന്ന് അവൾ അവരോട് പറഞ്ഞു. നാസിക്കിലേക്കുള്ള ട്രെയിൻ ടിക്കറ്റ് അവർ വാങ്ങി നൽകി. കൂടാതെ കുറച്ചു പണവും അവർ പെൺകുട്ടിക്ക് നൽകി.

   Also Read-പന്തളത്ത് വീട്ടമ്മയെ കെട്ടിയിട്ട് ആഭരണം കവർന്നു; മൂന്നു പേർ കൂടി പിടിയിൽ

   നാഗ്പൂർ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. എന്തോ കുഴപ്പമുണ്ടെന്ന് സംശയിച്ച് പെൺകുട്ടിയെ പൊലീസ് ചോദ്യം െചയ്തു. പിന്നീട്, അവർ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ സംരക്ഷിക്കുന്ന ഒരു എൻജിഒയ്ക്ക് പെൺകുട്ടിയെ കൈമാറി. തുടർന്ന് നടത്തിയ കൌൺസിലിങ്ങിലാണ് പെൺകുട്ടി പീഡനത്തിന് ഇരയായ വിവരം പറഞ്ഞത്. തുടർന്ന് നാഗ്പുർ പൊലീസിന് റെയിൽവേ പൊലീസ് വിവരം കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ സന, തൗസീഫ്, മുഷീർ, മുഹമ്മദ് നൗഷാദ് എന്നിവർ അറസ്റ്റിലായി. ഇവർക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

   പണം കടം ചോദിച്ചത് നൽകാത്തതിന് 17കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 56കാരൻ അറസ്റ്റിൽ

   പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വൈരാഗ്യം തീർക്കാൻ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ അറസ്റ്റിലായി. 17കാരിയ്ക്കുനേരെ അതിക്രമം നടത്തിയ 56കാരനാണ് അറസ്റ്റിലായത്. വാളകം അണ്ടൂർ ശാലിനി വിലാസം വീട്ടിൽ ശശി എന്നയാളെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. ഇതോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

   പണം കടം ചോദിച്ചത് നൽകാത്തതിലുള്ള വിരോധത്താലാണ് പ്രതി പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയെ ദേഹോപദ്രവമേൽപിച്ചശേഷം തറയിൽ തള്ളിയിടുകയും  ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ കൊട്ടാരക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

   സ്കൂൾ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ആംബുലൻസ് ഡ്രൈവർ പിടിയിൽ

   ഓച്ചിറയിൽ മാതാപിതാക്കളെയും സഹോദരിയെയും അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ക്ലാപ്പനയിലെ ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ. പ്രയാർ തെക്ക് ആലുംപീടിക കോമളത്ത് മുരുകനെ ആണ് കൊല്ലം മുണ്ടയ്ക്കലിലെ ഒളിത്താവളത്തിൽ നിന്നു ഓച്ചിറ പൊലീസ് പിടികൂടിയത്.

   പെൺകുട്ടിയെ സമൂഹ മാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇടത് വിദ്യാർത്ഥി പ്രവർത്തകനായിരുന്ന സമയത്താണ് മുരുകൻ പെൺകുട്ടിയുടെ കുടുംബവുമായി അടുപ്പത്തിലാകുന്നത്. മാതാവിനെയും സഹോദരിയെയും പെട്രോൾ ഒഴിച്ചു കത്തിക്കുമെന്നും പിതാവിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്നു പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് മുരുകന്റെ നേതൃത്വത്തിലുള്ള സംഘം പെൺകുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയിരുന്നു. കുടുംബം പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
   Published by:Anuraj GR
   First published: