• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പിണറായിയെയും മോഹന്‍ലാലിനെയും വെല്ലുവിളിച്ച ആക്കിലപറമ്പന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍; 'സൈബര്‍ പോരാളി' പിടിയിലായത് 2.5 ലക്ഷത്തിന്റെ ഹാഷിഷുമായി


Updated: August 12, 2018, 1:26 PM IST
പിണറായിയെയും മോഹന്‍ലാലിനെയും വെല്ലുവിളിച്ച ആക്കിലപറമ്പന്‍ മയക്കുമരുന്നുമായി അറസ്റ്റില്‍; 'സൈബര്‍ പോരാളി' പിടിയിലായത് 2.5 ലക്ഷത്തിന്റെ ഹാഷിഷുമായി

Updated: August 12, 2018, 1:26 PM IST
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെയും മോഹന്‍ലാലിനെയുമൊക്കെ ഫേസ്ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച ആക്കിലപറമ്പന്‍ എന്ന നസീഫ് അഷ്‌റഫ് മയക്കുമരുന്ന് കടത്തിയ കേസില്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി.

തൃശൂര്‍ സ്വദേശി നസീഫ് അഷ്‌റഫ്, സുഹൃത്ത് പി.പി നവാസ് എന്നിവരാണ് മയക്കുമരുന്ന് കടത്തുന്നതിനിടെ എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ആലുവ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇകെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ആലുവായില്‍ നിന്ന് പിടികൂടിയത്.

ഇവരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് പിടിച്ചെടുത്തെന്ന് എക്‌സൈസ് സംഘം അറിയിച്ചു. ബംഗളൂരുവില്‍ നിന്നെത്തിച്ച ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനായി കൊണ്ടുവരുന്നതിനിടെയാണ് ആക്കിലപറമ്പനും സുഹൃത്തും അറസ്റ്റിലായത്.

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള പ്രശസ്തര്‍ക്കെതിരെ ഫേസ്ബുക്കില്‍ വെല്ലുവിളി നടത്തിയാണ് ആക്കിലപറമ്പന്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത്. സമൂഹമാധ്യമങ്ങളില്‍ വിപ്ലവം പ്രസംഗിച്ചിരുന്ന ഇയാള്‍ക്ക് നിരവധി ഫോളോവേഴ്‌സുമുണ്ട്.
First published: August 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍