• HOME
  • »
  • NEWS
  • »
  • crime
  • »
  • അഭയ കേസ്; ഇന്നു മുതൽ വിചാരണ തുടങ്ങും

അഭയ കേസ്; ഇന്നു മുതൽ വിചാരണ തുടങ്ങും

രാവിലെ 10 മുതല്‍ സിബിഐ കോടതിയിലാണ് വിചാരണ.

abhaya

abhaya

  • Share this:
    തിരുവനന്തപുരം:  സിസ്റ്റര്‍ അഭയ കേസില്‍ ഇന്നു മുതല്‍ വിചാരണ തുടരും. ഒരാഴ്ചത്തെ അവധിക്കു ശേഷം ഇന്ന് 5 സാക്ഷികളെ വിസ്തരിക്കും.  രാവിലെ 10 മുതല്‍ സിബിഐ കോടതിയിലാണ് വിചാരണ.

    38ാം സാക്ഷി സിസ്റ്റര്‍ ക്ലാര, 41ാം സാക്ഷി സിസ്റ്റര്‍ നവീന, 45ാം സാക്ഷി സിസ്റ്റര്‍ അനെറ്റ്, 51ാം സാക്ഷി സിസ്റ്റര്‍ ബെര്‍ക്ക്മാന്‍, 53ാം സാക്ഷി ആനി ജോണ്‍ എന്നിവരെയാണ് വിസ്തരിക്കുക. നാളെ 12ാം സാക്ഷിയും ബിസിഎം കോളജിലെ മുന്‍ പ്രഫസറുമായ ത്രേസ്യാമ്മയെ വിസ്തരിക്കും.

    പ്രതിഭാഗത്തേക്ക് കൂറുമാറിയ നാലാം സാക്ഷിയും പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അയല്‍വാസിയുമായ സഞ്ജു പി.മാത്യുവിന്റെ പേരില്‍ ക്രിമിനല്‍ കേസെടുക്കാന്‍ സിബിഐ തീരുമാനിച്ചിരുന്നു.

    ഇതിനുള്ള ഹര്‍ജി ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സിബിഐ കോടതിയില്‍ ഫയല്‍ ചെയ്യും. 2008 നവംബര്‍ 17ന് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ സഞ്ജു രഹസ്യമൊഴി നല്‍കിയിരുന്നു. എന്നാൽ പിന്നീട് ഇതു മാറ്റുകയായിരുന്നു.

    Also Read മൂന്നു സാക്ഷികളെ വിസ്തരിക്കേണ്ടതില്ലെന്ന് ആവശ്യം കോടതി അംഗീകരിച്ചു

    First published: