• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അറസ്റ്റ് ആലപ്പുഴയില്‍; കര്‍ണാടകത്തിലെന്നു പ്രചരിപ്പിച്ച് പൊലീസിന്റെ ഒളിച്ചുകളി


Updated: July 19, 2018, 7:34 PM IST
അറസ്റ്റ് ആലപ്പുഴയില്‍; കര്‍ണാടകത്തിലെന്നു പ്രചരിപ്പിച്ച് പൊലീസിന്റെ ഒളിച്ചുകളി

Updated: July 19, 2018, 7:34 PM IST
കൊച്ചി: മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസില്‍ ആലപ്പുഴയില്‍ നിന്ന് അറസ്റ്റു ചെയ്ത് പ്രതിയെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്നും പിടികൂടിയെന്നു തെറ്റിദ്ധരിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് പൊലീസിന്റെ നാടകം.

മുഹമ്മദിനെ അറസ്റ്റു ചെയ്തത് കര്‍ണാടക അതിര്‍ത്തിയില്‍ നിന്നെന്നാണ് ബുധനാഴ്ച മാധ്യമങ്ങളോട് വിശദീകരിച്ചത്. എന്നാല്‍ വ്യാഴാഴ്ച കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് ആലപ്പുഴയില്‍ നിന്ന് പിടികൂടിയെന്നും.

കൊല നടന്ന് മൂന്നാഴ്ചയായിട്ടും കൊലയാളി സംഘത്തില്‍പ്പെട്ടവരെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ്, കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ എസ്.ഡി.പി.ഐ നേതാക്കളെ അറസ്റ്റു ചെയ്‌തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കേസെടുക്കാതെ വിട്ടയക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ് പ്രധാനപ്രതി മുഹമ്മദ് പിടിയിലായെന്ന വാര്‍ത്ത മാധ്യമങ്ങളെ അറിയിക്കുന്നത്.

കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് പിടികൂടിയ മുഹമ്മദിനെ രണ്ടു മണിക്കൂറിനുള്ളില്‍ കൊച്ചിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ ബുധനാവ്ച രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പിടികൂടുയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേസിലെ നിര്‍ണായക പ്രതിയായിട്ടും വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്തും. കസ്റ്റഡ് അപേക്ഷ നല്‍കാനെടുത്ത കാലതാമസവും ഏറെ വിമര്‍ശനത്തിനിടയാക്കി.
Loading...
 
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍