• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയെത്തിച്ചത് സനീഷ്

News18 Malayalam
Updated: July 28, 2018, 1:58 PM IST
അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയെത്തിച്ചത് സനീഷ്
News18 Malayalam
Updated: July 28, 2018, 1:58 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്താനുപയോഗിച്ച കത്തിയെത്തിച്ചയാളെ കണ്ടെത്തിയെന്ന് അന്വേഷണസംഘം.

പള്ളുരുത്തി സ്വദേശി സനീഷാണ് കത്തി എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

അഭിമന്യുവിനെതിരെ സനീഷും കത്തിവീശിയിരുന്നുവെന്നും പൊലീസ് പറയുന്നു. മറ്റു രണ്ടുപേരുടെ കൈയ്യിലും ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണു സനീഷിന്റെ മൊഴി. അതേസമയം കുത്തേറ്റത് ആരുടെ കൈയ്യിലുണ്ടായിരുന്ന ആയുധം കൊണ്ടാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

സനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...