ഒറ്റക്കുത്തില്‍ വാരിയെല്ലുകള്‍ തകര്‍ത്ത കത്തി ഹൃദയത്തില്‍ തറച്ചു
Updated: July 3, 2018, 12:30 PM IST
Updated: July 3, 2018, 12:30 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ മരണത്തിനിടയാക്കിയത് വാരിയെല്ലുകള്‍ തകര്‍ത്ത് ഹൃദയത്തിലേക്കു തറച്ച കുത്തെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.
പൊലീസ് സര്ജന് അന്വേഷണ ഉദ്യോഗസ്ഥന് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഏഴു സെന്റീമീറ്റര്‍ ആഴത്തിലും നാലു സെന്റീമീറ്റര്‍ വീതിയിലുമുള്ള മുറിവാണ് അക്രമി അഭിമന്യുവിന്റെ ശരീരത്തിലുണ്ടാക്കിയത്. ഒറ്റക്കുത്തില്‍ തന്നെ വാരിയെല്ലുകള്‍ തകര്‍ത്തെത്തിയ കത്തി ഹൃദയത്തില്‍ തറച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന ഉദ്ദ്യേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന സൂചനയാണ് ഇതു നല്‍കുന്നതെന്നും അന്വേഷണ സംഘത്തിനു നല്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊലീസ് സര്ജന് പറയുന്നു.

Loading...
Loading...