അഭിമന്യൂ കൊലക്കേസ്: ആസൂത്രകനെ അവസാനപ്രതിയാക്കി പൊലീസ്
Updated: July 29, 2018, 3:59 PM IST
Updated: July 29, 2018, 3:59 PM IST
കൊച്ചി: മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യആസൂത്രകനെ 26-ാം പ്രതിയാക്കി പൊലീസ്. കൊലപാതകം ആസൂത്രണം ചെയ്ത കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെയാണ് പ്രതിപ്പട്ടികയിലെ അവസാന പേരുകാരനാക്കിയിരിക്കുന്നത്. പൊലീസിന്റെ ഈ നടപടി കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
അഭിമന്യൂ വധത്തില്‍ കൊല ആസൂത്രണം ചെയ്തതും നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും മുഹമ്മദ് റിഫയാണെന്നാണ് അന്വേഷണസംഘം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. ഗൂഡാലോചനയില്‍ തുടക്കം മുതല്‍ പങ്കെ
ടുത്ത റിഫ കൃത്യം നിര്‍വഹിച്ച ശേഷം കൂട്ടുപ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തു.
മുഹമ്മദ് റിഫയെ 26-ാം പ്രതിയാക്കിയാണ് കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതുവരെ 17 പേരെ പിടികൂടിയിട്ടുണ്ട്. ഇതില്‍ ആറു പേര് പേര് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ്. ഇവരുള്‍പ്പെടെ കൊലപാതകത്തില്‍ പങ്കെടുത്ത ഒന്‍പത് പ്രതികളെ പിടികൂണ്ട്. ബാക്കിയുള്ളവര്‍ തെളിവ് നശിപ്പിച്ചവരും പ്രതികളെ രക്ഷപെടാന്‍ സഹായിച്ചവരുമാണ്.
അതേസമയം അഭിമന്യുവിനെ കുത്തിയത് ആരെന്നു കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ആറാം പ്രതി സനീഷാണ് കത്തിയുമായി എത്തിയതെങ്കിലും അഭിമന്യുവിനെയും അര്‍ജ്ജുനനെയും കുത്തിയത് ആരെന്നു വ്യക്തമാക്കാന്‍ പൊലീസ് തയാറായിട്ടില്ല. പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
അഭിമന്യൂ വധത്തില്‍ കൊല ആസൂത്രണം ചെയ്തതും നടപ്പാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും മുഹമ്മദ് റിഫയാണെന്നാണ് അന്വേഷണസംഘം എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. ഗൂഡാലോചനയില്‍ തുടക്കം മുതല്‍ പങ്കെ
ടുത്ത റിഫ കൃത്യം നിര്‍വഹിച്ച ശേഷം കൂട്ടുപ്രതികളെ രക്ഷപെടാന്‍ സഹായിക്കുകയും ചെയ്തു.
Loading...